വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ സഞ്ചരിച്ച വാഹനം കിണറില്‍ വീണ് 6 മരണം; 3പേര്‍ക്ക് പരിക്ക്

 


ഭോപ്പാല്‍: (www.kvartha.com 09.12.2020) വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ സഞ്ചരിച്ച വാഹനം കിണറില്‍ വീണ് ആറുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഛതര്‍പുരിലെ മഹാരാജ്പുരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേരാണ് അപകടത്തില്‍പെട്ട എസ് യു വി കാറില്‍ ഉണ്ടായിരുന്നത്. മഹാരാജ്പുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സെഡ് വൈ ഖാന്‍ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍പെട്ടവരെല്ലാം ഒരേ കുടുംബത്തില്‍പെട്ടവരാണ്.  വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ സഞ്ചരിച്ച വാഹനം കിണറില്‍ വീണ് 6 മരണം; 3പേര്‍ക്ക് പരിക്ക്

അപകടം നടന്നയുടനെ മഹാരാജ്പൂര്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഛത്രപല്‍(40), രാജു(37), രാംരത്തന്‍(37), ഘന്‍ശ്യാം(55), കുല്‍ദീപ്(22), രാംദീന്‍(50) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെല്ലാം മഹോബയിലെ സ്വാസ ഗ്രാമത്തിലുള്ളവരാണ്.

അപകടത്തിന്റെ വീഡിയോ കാണാം;


Keywords:  6 Dead After Car Falls Into Well In Madhya Pradesh's Chhatarpur, Madhya pradesh, News, Well, Accident, Accidental Death, Police, National, Video, Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia