അഡ്വ. എസ് അബ്ദുല്‍ നാസര്‍
(www.kvartha.com 23.12.2020) സ്വര്‍ണ വിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ ദര്‍ശിച്ച വര്‍ഷമാണ് 2020. 2020 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ വില 1519 ഡോളറായിരുന്നു. കേരളത്തിലെ സ്വര്‍ണ വില ഗ്രാമിന് 3625 രൂപയും പവന് 29,000 രൂപയുമായിരുന്നു.
മറ്റ് വില വിവരങ്ങള്‍ ഇങ്ങനെ;
ഫെബ്രുവരി1: 1582,3800, 30400.
മാര്‍ച്ച് 1: 1564, 3890, 31120.
ഏപ്രില്‍ 1:1583,3920,31360.
മെയ് 1 : 1700, 4260,34080.
ജൂണ്‍ 1: 1740, 4360,34880.
ജൂലൈ 1: 1770,4480,35840.
ആഗസ്റ്റ് 1:1974,5020,40160.
സെപ്.1:1971,4725, 37800.
ഒക്ടോ.1:1906,4660,37280.
നവം.1:1878, 4710,37680.
ഡിസം.1:1784,4490,35920.
കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം തുടങ്ങിയ ലോക്ഡൗണ്‍ ജൂലൈയില്‍ അവസാനിക്കുമ്പോള്‍ സ്വര്‍ണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ വന്‍കിട കോര്‍പറേറ്റുകളടക്കം വലിയ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചത് സ്വര്‍ണ വില ഉയരുവാന്‍ കാരണമായിരുന്നു. പകര്‍ച്ചവ്യാധി ലോകമെമ്പാടും പടര്‍ന്നത് ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായി.
2020 ആഗസ്റ്റ് ഏഴിന് ആഗോള വിപണിയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. അന്താരാഷ്ട വില 2080 ഡോളറിലേക്കും കേരളത്തില്‍ 5250 രൂപ ഗ്രാമിനും പവന് 42000 രൂപയിലേക്കുമെത്തി. കുത്തനയുള്ള കയറ്റം ഏഴു മാസത്തിനുള്ളില്‍ ഗ്രാമിന് 1625 രൂപയും പവന് 13000 രൂപയുടെയും വലിയ വര്‍ധനവാണുണ്ടായത്. ആഗസ്റ്റ് ഏഴിന് ശേഷം ഓരോ ദിവസവും വില താഴോട്ട് ഇടിയുന്ന പ്രവണതയാണുണ്ടായത്.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ സ്വര്‍ണ വില ചാഞ്ചാട്ടം തുടരുകയും 4660 ലേക്ക് എത്തുകയും ചെയ്തു. ഗ്രാമിന് 590 രൂപയും പവന് 4720 രൂപയുടെ കുറവുമാണുണ്ടായത്.
2019 ജനുവരി ഒന്നിന് സ്വര്‍ണ വില ഗ്രാമിന് 2930 രൂപയും പവന് 23440 രൂപയുമായിരുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് ഗ്രാമിന് 705 രൂപയും പവന് 5640 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഡോളര്‍ 1278 ല്‍ നിന്നും 1523 വരെ ഉയര്‍ന്നു. 245 ഡോളറിന്റെ വര്‍ധനവ്. 2020 ല്‍ 1519 ഡോളറില്‍ നിന്നും 2080 ഡോളറിലെത്തി റെക്കോര്‍ഡിട്ടപ്പോള്‍ 561 ഡോളറിന്റെ വില വ്യത്യാസമാണ് ആഗസ്റ്റിലുണ്ടായത്.
(എ കെ ജി എസ് എം എ സംസ്ഥാന ട്രഷററാണ് ലേഖകന്‍)
Keywords: Kerala, Gold, Price, Gold Price, Busines, Article, Corona, COVID, Lockdown, Adv S Abdul Nasar, 2020 is a year that has seen huge fluctuations in gold prices.