തിരുവനന്തപുരം: (www.kvartha.com 22.12.2020) ഡ്യൂപ്ലികേറ്റ് സിം കാര്‍ഡ് ഉപയോഗിച്ച് ഞെട്ടിപ്പിക്കുന്ന വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്‍ പി കെ ശ്രീനിവാസന്റെ ബാങ്ക് അകൗണ്ടില്‍ നിന്നും പണം തട്ടിയതായി പരാതി. കാനറാ ബാങ്ക് അകൗണ്ടിലുള്ള 20 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
ഡ്യൂപ്ലികേറ്റ് സിം കാര്‍ഡിലേക്ക് വന്ന ഒ ടി പി ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് വിവരം. പി കെ ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ തൃശ്ശൂര്‍ സിറ്റി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
അതിനിടെ ബാങ്കിനെതിരെ സാറാ ജോസഫ് രംഗത്തെത്തി. പണം പോകുമ്പോള്‍ മെയിലോ മെസേജോ വന്നില്ലെന്നും പരാതിപ്പെട്ടപ്പോള്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നും സാറാ ജോസഫ് പറഞ്ഞു. ബാങ്കറിയാതെ ഒന്നും സംഭവിക്കില്ലെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.