പുതുച്ചേരി: (www.kvartha.com 02.11.2020) പുതപ്പ് വില്‍പനയുടെ മറവില്‍ വീടുകളില്‍ കയറി സ്ഥിരമായി വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചിരുന്ന യുവാക്കളെ നാട്ടുകാര്‍ കയ്യോടെ പൊക്കി. രണ്ട് ചാക്ക് നിറയെ സാധങ്ങള്‍ മോഷ്ടിച്ച് മദ്യപിച്ച് വഴിയരികില്‍ കിടന്ന മധുര സ്വദേശികളായ മുത്തു, സെല്‍വരാജ് എന്നിവരെയാണ് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചത്.
ഓരോ ദിവസവും പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, ബക്കറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയ സാധങ്ങള്‍ സ്ഥിരമായി കാണാതായതോടെയാണ് നാട്ടുകാര്‍ കള്ളന്‍മാര്‍ക്കായി വലവിരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളെ സംശയം തോന്നിയാണ് നാട്ടുകാര്‍ പരിശോധിച്ചത്.
ഇലരില്‍ നിന്ന് രണ്ട് ചാക്ക് നിറയെ വീട്ടുപകരണങ്ങള്‍ കണ്ടെത്തി. പുതപ്പ് വില്‍പനക്ക് എത്തി ആളൊഴിഞ്ഞ തക്കം നോക്കിയായിരുന്നു മോഷണം. ഓരോ ദിവസും പുതിയ സ്ഥലങ്ങളില്‍ പുതപ്പ് വില്‍പനയ്ക്ക് എന്ന് പറഞ്ഞ് എത്തിയായിരുന്നു കവര്‍ച്ച. ശനിയാഴ്ച പതിവ് പോലെ കവര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് ഇരുവരും അമിതമായി മദ്യപിച്ചു. പിന്നീട് വഴിയരികില്‍ കിടന്ന് ഉറങ്ങിപോയതോടെയാണ് പിടിയിലായത്.