വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വന്ന് എട്ടാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി 19 കാരന്‍ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍

ഗുരുഗ്രാം: (www.kvartha.com 25.11.2020) ഹരിയാനയിലെ ഗുരുഗ്രാമിലെ ന്യൂ കോളനി പ്രദേശത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 19 കാരനായ പ്രതിയെ ചൊവാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപവാസിയായ യുവാവാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. പലതവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നുയെന്നും ഭയം മൂലമാണ് വിവരം പുറത്ത് പറയാത്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

നവംബര്‍ ആറിനാണ് പ്രതി ആദ്യമായി പീഡിപ്പിച്ചതെന്നും ഭയം മൂലം വിവരം പുറത്തു പറയാത്ത സാഹചര്യം പ്രതി മുതലെടുത്ത് വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി പീഡനവിവരം വ്യക്തമാക്കുകയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.


Keywords: National, News, Delhi, Molestation, House, Girl, Police, Arrest, Accused, Student, Young man arrested for molesting an 8 graded girl
 

Post a Comment

Previous Post Next Post