മുജീബുല്ല കെ എം
(www.kvartha.com 05.11.2020) വിദൂര പഠന സ്ഥാപനം/സര്‍വകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോള്‍, അപേക്ഷിക്കണം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ വഴിയും, യൂണിവേഴ്‌സിറ്റികളുടെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ സ്‌കൂളുകള്‍/കേന്ദ്രങ്ങള്‍ വഴിയും വിദൂരപഠന രീതിയിലെ കോഴ്‌സുകളില്‍ പഠിക്കാം.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇ ജി എന്‍ ഒ യു -ഇഗ്‌നൗ), വിദൂരപഠന മേഖലയിലെ, മുന്‍നിര യൂണിവേഴ്‌സിറ്റിയാണ്. വിശദാംശങ്ങള്‍ അറിയാന്‍, www.ignou.ac.in കാണണം. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യു ജി സി) സ്ഥാപനമായ, ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബ്യൂറോ (ഡി ഇ ബി) ആണ് വിദൂരപന കോഴ്‌സുകള്‍ക്ക് അംഗീകാരം കൊടുക്കുന്ന സര്‍ക്കാര്‍ സംവിധാനം.
ഈ രീതിയില്‍ കോഴ്‌സുകള്‍ നടത്തുന്നതിനായി അവര്‍ അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകള്‍ (ഓപ്പണ്‍ സര്‍വകലാശാലകള്‍ ഉള്‍പ്പടെ)/സ്ഥാപനങ്ങള്‍, അവര്‍ക്ക് നടത്താവുന്ന കോഴ്‌സുകള്‍ എന്നിവ https://www.ugc.ac.in/deb/ എന്ന വെബ്‌സൈറ്റില്‍, അംഗീകാര കാലാവധി വ്യക്തമാക്കി നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കുക.
ഈ പട്ടിക പ്രകാരം 2020-21 വര്‍ഷത്തില്‍, കേരളത്തില്‍, കേരള, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് വിദൂര പഠന കോഴ്‌സുകള്‍ നടത്താനുള്ള അനുമതിയുണ്ട്. പ്രവേശന രീതി മനസ്സിലാക്കാന്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വെബ് സൈറ്റ് പരിശോധിക്കണം. കേരള: http://ideku.net/, കോഴിക്കോട്: http://sdeuoc.ac.in/, കണ്ണൂര്‍: http://www.sde.kannuruniversity.ac.in/.
Keywords: Article, Degree, Mujeebulla KM, Kerala, Students, University, What should I do to get a degree in Distance from Kerala?