ട്രാന്‍സ്ജെന്‍ഡറായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍; കൊലയ്ക്ക് പ്രേരിപ്പിച്ചത് 'നിങ്ങളേക്കാള്‍ നല്ലൊരാളെ എനിക്ക് കിട്ടും' എന്ന ഭാര്യയുടെ വാക്കുകളെന്ന് പ്രതി; കോടതിയില്‍ നാടകീയ രംഗങ്ങള്‍

മയാമി(ഫ്‌ലോറിഡ): (www.kvartha.com 20.11.2020) ട്രാന്‍സ് ജെന്‍ഡറായ
 ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊലയ്ക്ക് പ്രേരിപ്പിച്ചത് 'നിങ്ങളേക്കാള്‍ നല്ലൊരാളെ എനിക്ക് കിട്ടും' എന്ന ഭാര്യയുടെ വാക്കുകളെന്ന് കോടതിയില്‍ പ്രതി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ രംഗങ്ങളാണ് നടന്നത്.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഭാര്യ കേരിയെ (39) കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറൂഡാസൂസയെ (27) ആണ് പൊലീസ് അറസ്റ്റ് ചെയ്ത്. നവംബര്‍ 18 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ ജയിലിലടക്കാന്‍ മയാമി ഡേഡ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു. കോടതിയില്‍ എത്തിയ പ്രതി കരഞ്ഞുകൊണ്ടാണ് ജഡ്ജിയുടെ വിധി കേട്ടത്.

Well-Known South Florida Transgender Woman found dead


ദമ്പതികള്‍ താമസിച്ചിരുന്ന ഡൗണ്‍ടൗണിലെ (മയാമി) ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റില്‍ നവംബര്‍ 17 ചൊവ്വാഴ്ച രാവിലെയാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലും എത്തിച്ചേരുകയായിരുന്നു. തര്‍ക്കം തുടങ്ങിയപ്പോള്‍, നിങ്ങളെക്കാള്‍ നല്ലൊരാളെ എനിക്ക് കിട്ടും എന്നു ഭാര്യ പറഞ്ഞതാണ് ഭര്‍ത്താവിനെ പ്രകോപിച്ചത്.നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി തന്നെ പൊലീസില്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന കേരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട കേരി. ആന്റി ട്രാന്‍സ് ജെന്‍ഡര്‍ വയലന്‍സില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മദിനം ആചരിക്കുന്നതിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ (നവംബര്‍ 20ന്) നടന്ന ഈ കൊലപാതകം ഞങ്ങളെ നടുക്കികളഞ്ഞതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. 2020 ല്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്ന 37-ാമത്തെ ട്രാന്‍സ് ജെന്‍ഡറാണ് കേരി.


Keywords: Well-Known South Florida Transgender Woman found dead, America, News, Dead, Crime, Criminal Case, Arrested, Court, World

Post a Comment

Previous Post Next Post