ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിന്ധ്യ പറഞ്ഞു 'കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര' ഇത്രയുമായപ്പോള്‍ അപകടം തിരിച്ചറിഞ്ഞ ഉടന്‍ വാചകം പാതിവഴിയില്‍ മുറിച്ച് സിന്ധ്യ സ്വയം തിരുത്തി.

നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്. സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Meanwhile Jyotiraditya Scindia Campaigns for Congress in MP .. pic.twitter.com/sWXPB8SDZP
— Akshay Khatry (@AkshayKhatry) October 31, 2020