Follow KVARTHA on Google news Follow Us!
ad

ഐഫോണ്‍ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു; കാട്ടാക്കട സ്വദേശി പ്രവീണ്‍ രാജില്‍ നിന്ന് വിജിലന്‍സ് സംഘം ഒരു ഐ ഫോണ്‍ പിടിച്ചെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍ Thiruvananthapuram,News,Politics,Mobile Phone,Seized,Vigilance,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com 02.11.2020) ലൈഫ് പദ്ധതി കരാറിനായി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ ഫോണ്‍ ആര്‍ക്കൊക്കെ ലഭിച്ചു എന്നതിലെ ദുരൂഹത നീങ്ങുന്നു. കാട്ടാക്കട സ്വദേശിയായ പ്രവീണ്‍ രാജില്‍ നിന്ന് വിജിലന്‍സ് സംഘം ഒരു ഐ ഫോണ്‍ പിടിച്ചെടുത്തു. അതേസമയം ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ യു എ ഇ കോണ്‍സുലേറ്റില്‍ നടന്ന നറുക്കെടുപ്പില്‍ കിട്ടിയതാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്‍കിയ ഏഴ് ഐഫോണുകളിലൊന്നാണ് പ്രവീണിന് നറുക്കെടുപ്പില്‍ കിട്ടിയത്. ഇതാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച നടന്ന യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ നടന്ന നറുക്കെടുപ്പില്‍ താന്‍ വിജയി ആയിരുന്നു. അങ്ങനെയാണ് ഐഫോണ്‍ ലഭിച്ചതെന്നാണ് പ്രവീണ്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചു.


Vigilance Seized Iphone from Praveen Raj


നിലവില്‍ പ്രവീണ്‍ രാജിന് യുഎഇ കോണ്‍സുലേറ്റുമായോ പദ്ധതിയുമായോ ബന്ധമില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഐ ഫോണ്‍ ലഭിച്ചതില്‍ അന്വേഷണം നടക്കേണ്ടതുണ്ട്. നറുക്കെടുപ്പിലൂടെ തന്നെയാണോ ഫോണ്‍ ലഭിച്ചതെന്നതില്‍ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് വിജിലന്‍സ് വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.


Keywords: Vigilance Seized Iphone from Praveen Raj, Thiruvananthapuram, News, Politics, Mobile Phone, Seized, Vigilance, Trending, Kerala.

Post a Comment