Follow KVARTHA on Google news Follow Us!
ad

മൂന്നിടത്ത് വോട്ട്: ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി; പരിശോധന തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Election,Voters,Complaint,Election Commission,BJP,Leader,Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2020) ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന് മൂന്നിടത്ത് വോട്ട്. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന രാജേഷ് നടത്തിയത് ഗുരുതര നിയമലംഘനം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധന ആരംഭിച്ചു.

രാജേഷിന് ഇരട്ട വോട്ടുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് മൂന്നാമതൊരിടത്ത് കൂടി വോട്ടര്‍പട്ടികയില്‍ പേരുള്ളതായി കണ്ടെത്തിയത്. നവംബര്‍ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് വാര്‍ഡിലെ വോട്ടര്‍പട്ടികയിലും പേരുണ്ട്.V V Rajesh has violated norms: LDF, Thiruvananthapuram, News, Politics, Election, Voters, Complaint, Election Commission, BJP ,Leader, Kerala

നെടുമങ്ങാടുള്ള 'മായ' എന്ന കുടുംബ വീടിന്റെ വിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16-ാം വാര്‍ഡായ കൊറളിയോട് വോട്ടര്‍പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമനമ്പര്‍-72 ആയി വേലായുധന്‍നായര്‍ മകന്‍ രാജേഷ് (42 വയസ്സ്) എന്ന് ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ 82-ാം നമ്പര്‍ വാര്‍ഡായ വഞ്ചിയൂരിലെ എട്ട് ഭാഗമുള്ള വോട്ടര്‍പട്ടികയില്‍ മൂന്നാം ഭാഗത്തില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042-ാം ക്രമനമ്പരായി വേലായുധന്‍ നായര്‍ മകന്‍ വി വി രാജേഷ് എന്നുണ്ട്.

കൂടാതെ പിടിപി നഗര്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയിലും പേരുണ്ട്. പിടിപി വാര്‍ഡില്‍ ഭാഗം മൂന്നില്‍ ക്രമനമ്പര്‍ 878-ല്‍ ശിവശക്തി മേല്‍വിലാസത്തില്‍ വേലായുധന്‍നായര്‍ മകന്‍ രാജേഷ് (വയസ്സ് 43) എന്നാണുള്ളത്. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഒന്നിലധികം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നല്‍കുന്നത്.

രാജേഷ് കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്. സിപിഐ ജില്ലാസെക്രട്ടറി ജി ആര്‍ അനിലാണ് പരാതി നല്‍കിയത്.

Keywords: V V Rajesh has violated norms: LDF, Thiruvananthapuram, News, Politics, Election, Voters, Complaint, Election Commission, BJP , Leader, Kerala.

Post a Comment