പ്രണയബന്ധത്തില്‍ ഒരുമിച്ചെടുത്ത തീരുമാനത്തില്‍ 16കാരി തൂങ്ങി മരിച്ചു; കൂടെ തൂങ്ങിയിട്ടും മരിക്കാതെ രക്ഷപെട്ട 18കാരനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് പോലീസ്


ലഖ്‌നൗ: (www.kvartha.com 21.11.2020) ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലെ വനമേഖലയില്‍ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 18 കാരനെ പോലീസ് അറസ്റ്റു ചെയ്തു. അയല്‍വാസിയായ അര്‍ജുന്‍ കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും ബുധനാഴ്ച രാത്രി ഒളിച്ചോടിയ ഇരുവരും വനത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ 18 കാരനെ അവിടെ കണ്ടെത്താനായില്ല. പിന്നീടാണ് ഇയാളെ പോലീസ് പിടികൂടിയത്. കയര്‍ മുറുകാത്തതിനാല്‍ താന്‍ മരിച്ചില്ലെന്നും പിന്നീട് തൂങ്ങാന്‍ ധൈര്യം വന്നില്ലെന്നും അറസ്റ്റിലായ അര്‍ജുന്‍ പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. മകളെ തട്ടിക്കൊണ്ടുപോയി പിന്നീട് വനമേഖലയില്‍ വച്ച് കൊലപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

News, National, India, Lucknow, Uttar Pradesh, Arrest, Dead Body, Death, Accused, Crime, Uttar Pradesh: Class 10 Student found dead hanged in Sambhal, Youth held


Keywords: News, National, India, Lucknow, Uttar Pradesh, Arrest, Dead Body, Death, Accused, Crime, Uttar Pradesh: Class 10 Student found dead hanged in Sambhal, Youth held

Post a Comment

Previous Post Next Post