അഭ്യൂഹങ്ങള്‍ക്ക് വിട; കോണ്‍ഗ്രസ് വിട്ട നടി ഊര്‍മ്മിള മഡോദ്ക്കര്‍ ഡിസംബര്‍ 1 ന് ശിവസേനയില്‍ ചേരും; ഔദ്യോഗിക പ്രതികരണവുമായി സഞ്ജയ് റാവത്ത്


മുംബൈ: (www.kvartha.com 30.11.2020) കോണ്‍ഗ്രസ് വിട്ട നടി ഊര്‍മ്മിള മഡോദ്ക്കര്‍ ഡിസംബര്‍ 1 ന് ശിവസേനയില്‍ ചേരും. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഊര്‍മ്മിള ശിവസേനയില്‍ എന്ന് അംഗത്വമെടുക്കുമെന്ന ചോദ്യത്തിന് അവര്‍ നാളെ പാര്‍ട്ടിയുടെ ഭാഗമാകുമെന്നായിരുന്നു റാവത്തിന്റെ മറുപടി. ഊര്‍മ്മിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ശിവസേന നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.

News, National, India, Mumbai, Congress, Politics, Election, Political Party, Shiv Sena, Actress, Urmila Matondkar to join Shiv Sena on December 1: Sanjay Raut


അതേസമയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു

സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മഡോദ്കറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തത്.

Keywords: News, National, India, Mumbai, Congress, Politics, Election, Political Party, Shiv Sena, Actress, Urmila Matondkar to join Shiv Sena on December 1: Sanjay Raut

Post a Comment

Previous Post Next Post