Follow KVARTHA on Google news Follow Us!
ad

ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി; ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍ New Delhi,News,Business,Flight,Threatened,Air India,National,
ന്യൂഡെല്‍ഹി: (www.kvartha.com 04.11.2020) ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. 'സിഖ് ഫോര്‍ ജസ്റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Threats Received To 2 Air India Flights To London From Delhi Tomorrow

ഒക്ടോബര്‍ അഞ്ചിന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ ലണ്ടനിലെത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി സന്ദേശം. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അമേരിക്ക അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയില്‍പെട്ടവരാണ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചതെന്ന് ഒരു മുതിര്‍ന്ന ഡെല്‍ഹി പൊലീസ് ഓഫീസര്‍ അറിയിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകളില്‍ പെട്ടതാണ് ഈ സംഘടന.

Keywords: Threats Received To 2 Air India Flights To London From Delhi Tomorrow, New Delhi, News, Business, Flight, Threatened, Air India, National.


Post a Comment