Follow KVARTHA on Google news Follow Us!
ad

വാതുവയ്പ് നടത്തിയത് ചോദ്യം ചെയ്തു; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി യുവാവ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,Local News,News,Dead,Crime,Criminal Case,Police,National,
ഹൈദരാബാദ്: (www.kvartha.com 30.11.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ സംബന്ധിച്ച് വാതുവയ്പ് നടത്തിയത് ചോദ്യം ചെയ്ത മാതാവിനെയും സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി യുവാവ് കൊലപ്പെടുത്തി. അമ്മ സുനിതയെയും സഹോദരി അനുഷയെയും കൊലപ്പെടുത്തിയ വിവരം പ്രതി സായ്‌നാഥ് റെഡ്ഡി തന്നെയാണ് വെളിപ്പെടുത്തിയത്. മെഡ്ചല്‍ ജില്ലയിലെ റവാല്‍കോള്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. 

ഐപിഎല്‍ മത്സരങ്ങളില്‍ വാതുവയ്പ് നടത്തി ധാരാളം പണം നഷ്ടപ്പെട്ട സായ്‌നാഥ് റെഡ്ഡി, കടം വാങ്ങിയും വലിയ ബാധ്യതയുണ്ടാക്കിയിരുന്നു. മൂന്നു വര്‍ഷം മുന്‍പ് പിതാവ് പ്രഭാകര്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇന്‍ഷുറന്‍സ് തുകയും വസ്തു വിറ്റതിലൂടെ ലഭിച്ച പണവും ഉള്‍പ്പെടെ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 20 ലക്ഷം രൂപയില്‍ നിന്നു പണമെടുത്ത് ബാധ്യതകള്‍ തീര്‍ക്കാനും വാതുവയ്പ് തുടരാനും സായ്‌നാഥ് ശ്രമിച്ചു. മാത്രമല്ല, അമ്മ അറിയാതെ അവരുടെ സ്വര്‍ണവും ഇയാള്‍ വിറ്റു.Stopped from Betting on IPL Matches, Hyderabad Man Poisons Mother and Sister, Hyderabad, Local News, News, Dead, Crime, Criminal Case, Police, National

ഇതിനിടെ ബാങ്കില്‍നിന്നു പണം പിന്‍വലിച്ച് സായ്‌നാഥ് വാതുവയ്പ് നടത്തുന്നതായി അറിഞ്ഞ അമ്മ സുനിതയും സഹോദരി അനുഷയും ഇതിനെ എതിര്‍ത്തു. ഇതിന്റെ പക മനസില്‍ സൂക്ഷിച്ച സായ്‌നാഥ്, കഴിഞ്ഞ 23ന് ഇരുവര്‍ക്കുമുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. തുടര്‍ന്ന് ഇയാള്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും സഹോദരിയ്ക്കും വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് സായ്‌നാഥിനെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നു കൊണ്ടു പോയ ഭക്ഷണം കഴിക്കരുതെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഉടന്‍ വീട്ടിലെത്തിയ സായ്‌നാഥ്, ഇരുവരും അബോധാവസ്ഥയിലായ ശേഷം മാത്രമാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായത്. സുനിത 27നും അനുഷ 28നും മരണത്തിനു കീഴടങ്ങി.

ഇരുവരുടെയും സംസ്‌കാരത്തിനു ശേഷം ബന്ധുക്കളോട് സായ്‌നാഥ് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സായ്‌നാഥിനെ പൊലീസ് അറസ്റ്റു ചെയ്തു.

Keywords: Stopped from Betting on IPL Matches, Hyderabad Man Poisons two, Hyderabad, Local News, News, Dead, Crime, Criminal Case, Police, National.

Post a Comment