സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: (www.kvartha.com 17.11.2020) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായെന്നും അതിനാല്‍ ഈ വര്‍ഷത്തെ പരീക്ഷാഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ഫീസ് ഒഴിവാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഡെല്‍ഹി സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്നും ബഞ്ച് ഹര്‍ജിക്കാരോട് ചോദിച്ചു. SC dismisses plea seeking fee waiver of CBSE Classes 10, 12 exams, New Delhi, News, Supreme Court of India, Education, Parents, School, National

പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സെപ്റ്റംബര്‍ 28ന് സോഷ്യല്‍ ജൂറിസ്റ്റ് എന്ന എന്‍ജിഒ ആണ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഡെല്‍ഹി സര്‍ക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാന്‍ ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Keywords: SC dismisses plea seeking fee waiver of CBSE Classes 10, 12 exams, New Delhi, News, Supreme Court of India, Education, Parents, School, National.

Post a Comment

Previous Post Next Post