തിരുവനന്തപുരം: (www.kvartha.com 01.11.2020) ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ നല്‍കിയതിന് കേരള സര്‍വ്വകലാശാലക്കെതിരെ മുഖ്യ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വില്‍സണ്‍ എം പോള്‍ രംഗത്ത്. സര്‍വ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് കണ്ടെത്തല്‍. 15 ദിവസത്തിനകം വിശദീകരണം നല്‍കാനും സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചു.
ജോയിന്റ് രജിസ്ട്രാര്‍ ഗുരുതര ചട്ട ലംഘനം നടത്തിയെന്നാണ് വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തല്‍. രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും ബോധവത്ക്കരണ ക്ലാസ് നല്‍കണം എന്നാണ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സൈക്കോളജി വകുപ്പ് മുന്‍ മേധാവി ഇമ്മാനുവലിന്റെ പരാതിയിലാണ് നടപടി.