ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി പി എം; വയനാട്ടിലെ മാവോയിസ്റ്റ് വധത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല

 


കാസര്‍കോട്: (www.kvartha.com 04.11.2020) ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി പി എം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കാസര്‍കോട് ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സി പി എം ജീര്‍ണതയുടെ ഫലമാണ്. കോടിക്കണക്കിന് രൂപ ആസ്തിയുണ്ടാക്കിയത് പാര്‍ട്ടിയും സര്‍ക്കാരും അറിയാതെയാണോയെന്നും ചെന്നിത്തല ചോദിച്ചു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളി പിടിച്ചിരിക്കുകയാണ്. കോടിയേരി രാജിവയ്ക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിനീഷിന്റെ ചെയ്തികള്‍ മുഖ്യമന്ത്രിയും കോടിയേരിയും അറിഞ്ഞു കൊണ്ടാണ്. അതു കൊണ്ടാണ് കേരള പൊലീസ് അന്വേഷണം നടത്താത്തത്.  ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി പി എം; വയനാട്ടിലെ മാവോയിസ്റ്റ് വധത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല


വയനാട്ടിലെ മാവോയിസ്റ്റ് വധത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എട്ടുപേരെയാണ് മാവോവാദി ബന്ധം ആരോപിച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരെ പോലും സ്ഥലത്തേക്ക് കയറ്റിവിടാതെ വെടിവെച്ച് കൊന്നതില്‍ ദുരൂഹതയുണ്ട്. മാവോയിസ്റ്റുകളെ കൊല്ലാന്‍ എവിടെയാണ് പറയുന്നത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് മാവോയിസ്റ്റുകളെ കൊല്ലുമ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കെ പി സി സി ആസ്ഥാനത്ത് തനിക്ക് ഒരു കോടി കിട്ടിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മുഖ്യമന്ത്രി അംബാനിക്കും അദാനിക്കൊപ്പവുമാണ്. ഡി ജി പി യെ ഉപയോഗിച്ച് 'പ്രതിപക്ഷത്തിനെതിരെ കള്ളക്കേസെടുക്കുന്നു. രാജ്യാന്തര കണ്‍സള്‍ട്ടിംഗ് ഏജന്‍സികളായ പിഡബ്ല്യ സി സ്പ്രിംഗ്‌ളര്‍ എല്ലാം കൊണ്ടുവന്നത് സര്‍ക്കാരാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറക്കാനില്ലെങ്കില്‍ എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

കെ. ഫോണ്‍ പദ്ധതിയില്‍ ദുരൂഹതയുണ്ട്. പദ്ധതിയുടെ പിറകില്‍ അഴിമതി നടക്കുന്നതായി സംശയമുണ്ട്. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കരുണ്‍ താപ്പ, പി വി സുരേഷ്, വിനോദ് കുമാര്‍ പള്ളയില്‍ വീട് സംബന്ധിച്ചു.

Keywords:  Ramesh Chennithala criticized CPM, Kasaragod, News, Politics, Ramesh Chennithala, Allegation, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia