ഇഡി ഉദ്യോഗസ്ഥര്‍ ആകെ എടുത്തത് അമ്മയുടെ ഐഫോണ്‍ മാത്രമാണെന്നും ബിനീഷ് ഒരു ബോസും ഡോണും അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. 

ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്:
ഇഡി ഉദ്യോഗസ്ഥര്‍ കാണിച്ച കാര്‍ഡില്‍ മുഹമ്മദ് അനൂപിന്റെ പേരുണ്ടായിരുന്നു. കാര്‍ഡ് ഇവിടെ നിന്നാണ് കിട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഡ് കണ്ടിട്ടില്ലെന്നും ഇവിടെ ഇല്ലായിരുന്നുവെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് ഇറങ്ങാന്‍ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും രക്ഷപ്പെടണം എന്നുണ്ടെങ്കില്‍ കാര്‍ഡില്‍ ഒപ്പിടണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുടുങ്ങിയാലും സാരമില്ല. ഞാന്‍ ജയിലില്‍ പോയാലും സാരമില്ല. ഒപ്പിടില്ലെന്ന് പറഞ്ഞു. അത് ഇവിടെ നിന്ന് കിട്ടയതല്ലെന്നും, നിങ്ങള്‍ കൊണ്ടുവന്നതാണെന്ന് എഴുതിയിട്ട് ഒപ്പിടാമെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് അവിടത്തന്നെ നില്‍ക്കും. ശനിയാഴ്ച വരണം എന്നുണ്ടെങ്കില്‍ ഒപ്പിടണം. ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോ എന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു.
അമ്മയും കുഞ്ഞുമായി താഴത്തെ മുറിയിലാണ് ഇരുന്നത്. ഇഡി ഉദ്യോഗസ്ഥരും സിആര്‍പിഎഫുമായിരുന്നു താഴെയും മുകളിലും ഉണ്ടായിരുന്നത്. ഇവിടെ നിന്ന് അവര്‍ക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് അമ്മയുടെ ഐഫോണ്‍ മാത്രമാണ്. അത് എടുത്തുകൊണ്ടു പോയി. ബിനീഷ് ഒരു ബോസും അല്ല. ബിനീഷ് എന്റെ കുട്ടികളുടെ അച്ഛന്‍ മാത്രമാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടെന്ന് മാത്രമെയുള്ളൂ അവര്‍ പറഞ്ഞു.
അതേസമയം, ഇഡിയുടെ പരിശോധനയ്‌ക്കെതിരെ കുടുംബം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി . ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവില്‍ വച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ വ്യക്തമാക്കി. കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് പെട്ടെന്നുതന്നെ പുറപ്പെടുവിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.
അതേസമയം, ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന രേഖകള്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യമാതാവും ആരോപിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെങ്കില്‍ ആ സമയത്ത് അത് തങ്ങളെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും, അല്ലാതെ ഇഡി പറയുന്നിടത്ത് ജയിലില്‍ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് അവര്‍ വ്യക്തമാക്കി. മുറിയില്‍ അടച്ചിട്ടാണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് ആരോപിച്ചു.
ഭാര്യയെയും മകളെയും തടഞ്ഞുവച്ചിരിക്കുകയാണെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മിഷന്‍, ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് സി ആര്‍ പി എഫ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ബിനീഷിന്റെ ഭാര്യയെ അല്‍പസമയം പുറത്തേക്ക് വരാന്‍ ഇഡി അനുവദിക്കുകയായിരുന്നു.
Keywords: Raid at Bineesh Kodiyeri's house; confusion delays signing of documents indefinitely, Media, News, Trending, Criticism, Threatened, Family, Allegation, Kerala, Bineesh Kodiyeri, Thiruvananthapuram.