വാഷിങ്ടണ്‍: (www.kvartha.com 04.11.2020) നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഒഹായോ, ടെക്‌സാസ് തുടങ്ങിയ നിര്‍ണ്ണായക സംസ്ഥാനങ്ങളിലും ട്രംപ് വിജയം ഉറപ്പിച്ചു. ഇതോടെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയ സാധ്യത വര്‍ധിച്ചിരിയ്ക്കുകയാണ്. അതേ സമയം 238 ഇലക്ട്റല്‍ വോട്ടുകളാണ് ജോ ബൈഡന്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. 217 ഇലക്ട്റല്‍ വോട്ടുകള്‍ ട്രംപും നേടിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രസ്താവനകളുമായി ഇരുപാര്‍ട്ടികളിലെയും സ്ഥാനാര്‍ഥികള്‍ രംഗത്ത് വന്നു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഫ്‌ലോറിഡയിലേത് വമ്പിച്ച വിജയമാണെന്ന് ട്രംപും ട്വീറ്റ് ചെയ്തു.
We feel good about where we are. We believe we are on track to win this election.
— Joe Biden (@JoeBiden) November 4, 2020
It's not my place or Donald Trump's place to declare the winner of this election. It's the voters' place.
— Joe Biden (@JoeBiden) November 4, 2020
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമപ്രകാരമായ പ്രക്രിയിലേയ്ക്ക് പോകാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഇരു സ്ഥാനാര്‍ഥികളും വിജയം അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദത്തിന്റെ സാധ്യത ഉണ്ടാകുന്നത്.
ഇരുപാര്‍ട്ടികളിലും ഉള്‍പ്പെടാത്ത സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്ള സംസ്ഥാനമാണ് ഫ്‌ലോറിഡ. മുതിര്‍ന്ന പൗരന്മാര്‍ കൂടുതലുള്ള ഈ സംസ്ഥാനത്തെ വിജയമായിരുന്നു കഴിഞ്ഞ തവണ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ചത്. 29 ഇലക്ട്റല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്തു ഉള്ളത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് ഫ്‌ലോറിഡ.
I will be making a statement tonight. A big WIN!
— Donald J. Trump (@realDonaldTrump) November 4, 2020
19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഒന്‍പതു സംസ്ഥാങ്ങളുടെ കൂടി ഫലം പുറത്തു വരാനുണ്ട്. ഈ സംസ്ഥാനങ്ങളുടെ ഫലം പുറത്തു വരുന്നതോടെ 101 ഇലക്ട്റല്‍ വോട്ടുകളുടെ ഫലം വ്യക്തമാകും. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും നേടിയിട്ടുണ്ട്.