കോവിഡ് അതിജീവിച്ചവര്‍ക്ക് തുടര്‍പരിചരണം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി
Nov 3, 2020, 19:16 IST
കോഴിക്കോട്: (www.kvartha.com 03.11.2020) കോവിഡിനെ അതിജീവിച്ചവര്‍ക്ക് തുടര്‍ പരിചരണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ചികില്‍സാ വിഭാഗമായ പോസ്റ്റ് കോവിഡ് ക്ലിനിക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി.
കോവിഡിനെ അതിജീവിക്കുന്നവരില്‍ 10 മുതല്‍ 20 ശതമാനം പേര്‍ക്ക് ഗുരുതരമായ തുടര്‍ അസുഖങ്ങള്‍ ബാധിത്തുന്നതായി ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ന്യൂറോളജി, മാനസിക സമ്മര്‍ദം തുടങ്ങിയ അസുഖങ്ങളും അസ്വസ്ഥതകളുമാണ് ഇവരില്‍ കാണപ്പെടുന്നത്. തക്ക സമയം കൃത്യമായ ചികില്‍സ കിട്ടിയാല്‍ ഫലപ്രദമായി അതിജീവിക്കാനാകുന്ന രോഗാവസ്ഥകളാണ് ഇതില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പൂര്‍ണ സജ്ജമായ കോവിഡ് അനന്തര ചികില്‍സാ കേന്ദ്രങ്ങളുടെ ആവശ്യകത ഇന്ന് ലോകമാകമാനം ചര്‍ച്ചാ വിഷയമാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റരില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങുന്നത്. ഫാമിലി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മറ്റെല്ലാ ചികില്‍സാ വിഭാഗങ്ങളെയും
ഏകോപിപ്പിച്ചു കൊണ്ടാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിയുള്ള ചികില്‍സയ്ക്കു പുറമെ ആസ്റ്റര്‍ മിംസ് ഹോംകെയര്‍ വിഭാഗത്തിന്റെ സഹകരണത്തോടെ തുടര്‍ ചികില്‍സകളും രക്തപരിശോധന ഉള്‍പ്പെടെയുള്ളവയും വീട്ടിലെത്തി നടത്താനും അതീവ ഗുരുതര സ്ഥിതിയിലുള്ള രോഗികള്‍ക്ക് ഐസിയു സംവിധാനം വീട്ടില്‍ തന്നെ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും ക്ലിനിക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kozhikode, News, Kerala, post, Hospital, COVID-19, Health, Post COVID Clinic started functioning at Aster Mims, Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.