പാടത്തിലേക്ക് കാര്‍ ഇറക്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഉറങ്ങിപ്പോയി; പിന്നീട് കര്‍ഷകന്റെ അലര്‍ച്ച കേട്ടുണര്‍ന്ന കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

 




ലണ്ടന്‍: (www.kvartha.com 01.11.2020) രഹസ്യമായി കാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരു പാടത്തേക്ക് ഫോര്‍ഡ് ഫോക്കസ് കാര്‍ ഓടിച്ചു പോയതായിരുന്നു കമിതാക്കള്‍. തിരിച്ച് വരാന്‍ നോക്കിയപ്പോഴാണ് ശരിക്കും പണി കിട്ടിയത് മനസിലായത്. ഇതിനിടെ കാര്‍ ചളിയില്‍ പൂണ്ടുപോയി. ബ്രിട്ടനിലെ ബെക്കിങ്ഹാംഷെയറിലെ മില്‍ട്ടണ്‍ കീന്‍സില്‍ അടുത്തിടെ നടന്ന കൗതുകകരമായ സംഭവത്തെപ്പറ്റി മിറര്‍ ഡോട്ട് കോ യുക്കെയാണ് റിപോര്‍ട്ട് ചെയ്തത്.

പാടത്തിലേക്ക് കാര്‍ ഇറക്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഉറങ്ങിപ്പോയി; പിന്നീട് കര്‍ഷകന്റെ അലര്‍ച്ച കേട്ടുണര്‍ന്ന കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ


ലൈംഗിക ബന്ധത്തിനു ശേഷം വാഹനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരും പിറ്റേന്ന് സ്ഥലം ഉടമയായ കര്‍ഷകന്റെ അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. ഉഴുതിട്ട തന്റെ പാടം കമിതാക്കള്‍ തിരഞ്ഞെടുത്തു എന്നത് കര്‍ഷകനെ ചൊടിപ്പിച്ചു. തുടര്‍ന്ന് പോലീസിനെ അറിയിക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാനായി കമിതാക്കള്‍ 50 പൗണ്ട് (ഏകദേശം 5000 രൂപ) ബഹളം വച്ച  കര്‍ഷകനു നല്‍കി.

എന്നാല്‍ അവിടം കൊണ്ടും സംഗതി തീര്‍ന്നില്ലെന്ന് പിന്നീടാണ് മനസിലായത്. വണ്ടി മുന്നോട്ടെടുക്കാന്‍ നോക്കി. പക്ഷേ കാര്‍ അനങ്ങുന്നില്ല. അത് പാടത്തെ ചെളിയില്‍ പൂണ്ടുപോയിരിക്കുന്നു. തുടര്‍ന്ന് ഒരു റിക്കവറി സംഘത്തെ ഇവര്‍ വിളിച്ചുവരുത്തി. ഇവരാണ് വാഹനം വയലിനു പുറത്തെത്തിച്ചത്. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനിടെ തങ്ങള്‍ക്കു ലഭിച്ച വളരെ രസകരമായ ഒരു ദൗത്യമെന്ന് പറഞ്ഞ് ഈ റിക്കവറി സംഘമാണ് പിന്നീട് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Keywords:  News, World, Britain, London, Social Network, Love, Farmer, Field, Car, Playing the field! Farmer fines randy couple £50 after they parked up on his land
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia