ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 20

 



തിരുവനന്തപുരം: (www.kvartha.com 04.11.2020) ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2019ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവല്‍, ചെറുകഥ, നാടകരചന, ചിത്രരചന/ കളര്‍ പെയിന്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. 

ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കലാ-സാഹിത്യ രചനാ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 20


സൃഷ്ടിയുടെ മൂന്ന് പകര്‍പ്പുകള്‍, സ്വന്തം രചന/ സൃഷ്ടിയാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 20ന് മുമ്പ് കമ്മീഷണര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി സി9/1023(1), ഗ്രൗണ്ട് ഫ്‌ളോര്‍, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Keywords:  News, National, India, Thiruvananthapuram, Education, Award, Qualification, People with disabilities invited to apply for the art and literature writing award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia