Follow KVARTHA on Google news Follow Us!
ad

സേവനം നല്‍കേണ്ട സ്ഥാപനത്തിന്റെ അധികാരിയെത്തുന്നത് വല്ലപ്പോഴും: എന്തിനിങ്ങനൊരു സര്‍ക്കാര്‍ ഓഫീസെന്ന ചോദ്യത്തിന് ഉത്തരമില്ല

Officer of the institution comes occasionally; There is no answer to the question of why a government office
അജോ കുറ്റിക്കന്‍

വണ്ടന്‍മേട് (ഇടുക്കി): (www.kavartha.com 01.11.2020) നാട്ടുകാര്‍ക്ക് പ്രയോജനമാകാതെ വണ്ടന്‍മേട്ടിലെ ജലസേചന വകുപ്പ് സെക്ഷന്‍ ഓഫീസ്. ഒന്നര പതിറ്റാണ്ടായി ഇവിടെയുള്ള ഈ ഓഫീസിനെക്കുറിച്ച് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒരു അറിവുമില്ല. ഓഫീസില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എത്തുന്നത് ചില ദിവസങ്ങളില്‍ മാത്രമെന്നറിയുന്നു.   




ജലസേചന വകുപ്പ് കുമളി വിഭാഗത്തിന്റെ കീഴിലുള്ള സെക്ഷന്‍ ഓഫീസാണിത്. വാടക കെട്ടിടത്തിലെ ഓഫീസിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നു. ഭിത്തികളില്‍ നിറയെ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഓഫീസിന്റെ ബോര്‍ഡ് മുറിക്കുള്ളിലും.    

വണ്ടന്‍മേട്, ചക്കുപള്ളം, വണ്ടിപ്പെരിയാര്‍ എന്നീ പഞ്ചായത്തുകള്‍ക്കായി സേവനം നല്‍കേണ്ട ഓഫീസാണിത്.  മൂന്നു ഓവര്‍സിയര്‍മാരും ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ആവശ്യമുള്ള ഓഫീസില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്രമാണുള്ളത്. 
 
ചുറ്റുമുള്ള കാടു വെട്ടിത്തെളിച്ച് ഓഫീസ് ദിവസവും തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാസത്തില്‍ വല്ലപ്പോഴും വന്നുപോകുന്ന ഉദ്യോഗസ്ഥരെ തൊട്ടടുത്തുള്ളവര്‍ക്കും അറിയില്ല. ഓഫീസിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കുമളി ഓഫീസില്‍ തിരക്കിയപ്പോള്‍ അവര്‍ക്കും കൃത്യയതയില്ല. അവിടെ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് അവരും കൈമലര്‍ത്തുന്നു. 

മറ്റുള്ള കാര്യങ്ങളൊന്നും ഇവര്‍ക്ക് അറിയില്ലത്രേ. എന്നാല്‍ ഓഫീസിന്റെ വാടക കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കെട്ടിട ഉടമ പറയുന്നു. വണ്ടന്‍മേട് ടൌണില്‍ താമസിക്കുന്നവര്‍ക്കു പോലും ഇവിടെഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയില്ല.


Keywords: Idukki, News, Kerala, Officer, Poster, Top-Headlines, Officer of the institution comes occasionally; There is no answer to the question of why a government office
 

Post a Comment