പ്രസവവേദനയില്‍ പിടഞ്ഞ യുവതിയെ സഹായിക്കാന്‍ ഒരു വാഹനവും നിര്‍ത്തിയില്ല; ഒടുവില്‍ സഹായത്തിനെത്തിയത് യുവാക്കള്‍; വഴിമധ്യേ പ്രസവം
Nov 2, 2020, 14:15 IST
കൊല്ലം: (www.kvartha.com 02.11.2020) പ്രസവവേദനയില്‍ പിടഞ്ഞ യുവതിയെ സഹായിക്കാന്‍ ഒരു വാഹനവും നിര്‍ത്തിയില്ല, ഒടുവില്‍ സഹായത്തിനെത്തിയത് യുവാക്കള്‍. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കൊല്ലം ചവറ സ്വദേശിനിയാണു കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കാറില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഞായറാഴ്ച വൈകിട്ടാണു സംഭവം.
തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയശേഷം അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ സംഘം യുവതിക്ക് ആവശ്യമായ രക്തവും നല്‍കിയ ശേഷമാണു മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: No vehicle was stopped to help the young woman in labor; Young people finally came to the rescue; Childbirth on the way, Kollam, News, Local News, Pregnant Woman, Child, Hospital, Treatment, Car, Kerala.
വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു പോയ യുവതിയുടെ സ്ഥിതി ശക്തികുളങ്ങരയ്ക്കു സമീപത്തു വച്ചു വഷളായി. തുടര്‍ന്ന് ഓട്ടോ നിര്‍ത്തി സഹായത്തിനായി മറ്റു വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ കൈ കാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് ഏറെനേരത്തിനുശേഷം ക്ലാപ്പന സ്വദേശി കമാല്‍ ആര്‍ ദേവും സുഹൃത്തുക്കളും വന്ന കാറില്‍ യുവതിയെ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയശേഷം അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ സംഘം യുവതിക്ക് ആവശ്യമായ രക്തവും നല്‍കിയ ശേഷമാണു മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: No vehicle was stopped to help the young woman in labor; Young people finally came to the rescue; Childbirth on the way, Kollam, News, Local News, Pregnant Woman, Child, Hospital, Treatment, Car, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.