സോളാര്‍ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം. അതേസമയം പരാമര്‍ശം വിവാദമായതോടെ പിന്നീട് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു. ഈ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലര്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കേസുകളില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഞായറാഴ്ച സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓരോ വാര്‍ഡിലും 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്.
Keywords: Mullappally Ramachandran Against Pinarayi Government, Thiruvananthapuram, News, Politics, Controversy, Women, Mullappally Ramachandran, Kerala.