ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്; എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: (www.kvartha.com 30.11.2020) ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സര്‍കാര്‍ കോടതിയെ അറിയിച്ചു. എം എല്‍ എയെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍ ആവശ്യം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നവംബര്‍ 11ന് അറസ്റ്റിലായ തന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് ഹരജിയില്‍ പറയുന്നു. പ്രമേഹവും രക്ത സമ്മര്‍ദ്ദവുമുള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഹരജിയില്‍ പറയുന്നു. 2019 ഒക്ടോബര്‍ മുതല്‍ ലാഭവിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം ഖമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.


Keywords: News, Kerala, Kasaragod, MLA, M.C.Khamarudheen, court, custody, Fraud, MC Khamaruddin MLA's bail plea rejected in Fashion gold jewellery fraud case
 

Post a Comment

Previous Post Next Post