മുംബൈയിലാണ് സംഭവം. യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പരാതി നല്‍കിയതോടെ താനെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി എത്തിയിരിക്കയാണ് യുവാവ് .

ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, എന്നാല്‍ വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Man Hides Baldness From Wife, She Registers Police Case Against Him, Mumbai,News,Court,Bail plea,Marriage,Religion,Police,Complaint,National.