ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍; വോട്ടെടുപ്പ് രണ്ട് ഘട്ടമായി
Nov 5, 2020, 08:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.11.2020) കോവിഡിനും രാഷ്ട്രീയവിവാദങ്ങള്‍ക്കുമിടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് കുറച്ച് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്. തദ്ദേശതെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയതോടെ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്.

ഡിസംബര്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതനുസരിച്ചാവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഒന്നിടവിട്ട ജില്ലകളില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
കഴിഞ്ഞ പ്രാവശ്യവും രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ആലോചിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സേന വിന്യാസം വേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഇതിനകം കമ്മീഷന്‍ പ്രഖ്യാപിച്ചു. കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിന് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം വരും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.