Follow KVARTHA on Google news Follow Us!
ad

തദ്ദേശ തെരഞ്ഞെടുപ്പ് 2020: കെവാര്‍ത്ത ഡിജിറ്റല്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു; നിങ്ങൾക്കും പങ്കെടുക്കാം

Local Elections 2020: Kvartha Digital Design Competition #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 22.11.2020) കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറികഴിഞ്ഞു. വിജയം ആരോടൊപ്പം നില്‍ക്കുമെന്ന് കേരള ജനത ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങള്‍ മിക്കതും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ്. അതോടൊപ്പം കെവാര്‍ത്തയും കേരള ജനതയ്ക്കായി ഡിജിറ്റല്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. തദ്ദേശ ഭരണ തെരെഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തയ്യറാക്കുന്ന ഡിജിറ്റല്‍ പോസ്റ്ററുകളും വീഡിയോകളുമാണ് മത്സരത്തിലെ ഇനങ്ങള്‍.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ സ്ഥാനാര്‍ഥികളുടെയോ മുന്നണിയുടെയോ  പ്രചാരണത്തിന്  ഉപയോഗിക്കുന്ന, ഭംഗിയായി ഡിസൈന്‍ ചെയ്തതും നല്ല സന്ദേശം ഉള്‍ക്കൊള്ളുന്നതുമായ പോസ്റ്റര്‍ അല്ലെങ്കില്‍ വീഡിയോ കെവാര്‍ത്തയ്ക്ക് ഫേയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി അയച്ചുതരിക. ഒപ്പം അയക്കുന്നയാളുടെ പേരും, സ്ഥലപ്പേരും, ഫോണ്‍ നമ്പറും കൂടി ചേര്‍ക്കേണ്ടതാണ്. 
 
നിങ്ങള്‍ അയച്ചുതരുന്ന ഡിജിറ്റല്‍ ഡിസൈനുകളില്‍ നിന്ന് മത്സരത്തിനു യോഗ്യതയുള്ളവ കെവാര്‍ത്തയുടെ ഫെയ്സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും ഷെയര്‍ ചെയ്യുന്നതാണ്. 

ഏറ്റവും കൂടുതല്‍ ലൈകുകള്‍ കിട്ടുന്ന പോസ്റ്ററിനും വീഡിയോയ്ക്കും ഒന്നാം സ്ഥാനം ലഭിക്കും. ഏറ്റവും നല്ല പോസ്റ്ററിനും ഏറ്റവും നല്ല വീഡിയോയ്ക്കും ആകര്‍ഷകമായ സമ്മാനം ഉണ്ടായിരിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടാകും. 

Election, News, Kvartha, Contest, Design, Poster, Candidate, Competition, Local Election, Digital Design Competition, Kochi, Kerala, Trending, Local Elections 2020: Kvartha Digital Design Competition.



നിബന്ധനകള്‍

1. മത്സരം നവംബര്‍ 22-ന് തുടങ്ങി ഡിസംബര്‍ അഞ്ച് രാത്രി 12 മണിക്ക് അവസാനിക്കും.

2. ഒരാള്‍ക്ക് പരമാവധി മൂന്ന് പോസ്റ്ററുകളും  മൂന്ന് വീഡിയോകളും അയക്കാവുന്നതാണ്.
                          
3. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കെവാര്‍ത്തയുടെ ഫേസ്ബുക് പേജും https://www.facebook.com/kvarthanews/  ഇന്‍സ്റ്റാഗ്രാം പേജും  https://www.instagram.com/kvarthaworldnews/ (ലൈക് ചെയ്യാത്തവര്‍) ലൈക് ചെയ്യേണ്ടതാണ്.

4. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഈ പോസ്റ്റ് ലൈക് ചെയ്യുകയും വാളില്‍ ഷെയര്‍ ചെയ്യുകയും വേണം.

5. ഫേസ്ബുകും ഇന്‍സ്റ്റാഗ്രാമും ചേര്‍ത്ത് കൂടുതല്‍ ലൈക് കിട്ടുന്ന ഡിസൈനാണ് തെരഞ്ഞെടുക്കപ്പെടുക.

6. ഒന്നില്‍ കൂടുതല്‍ ഡിസൈനുകള്‍ക്ക് ഒരുപോലെ ലൈക് കിട്ടിയാല്‍ നറുക്കെടുപ്പിലൂടെ ഒരു ഡിസൈന്‍ ഒന്നാം സ്ഥാനവും മറ്റുള്ളവയ്ക്ക് തൊട്ടടുത്തുള്ള സ്ഥാനവും നല്‍കുന്നതായിരിക്കും. ആവശ്യമായി വന്നാല്‍ മറ്റുസ്ഥാനങ്ങളിലെക്കും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതാണ്.

7. അയക്കുന്ന ഡിസൈനുകള്‍ മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും ഒഴിവാക്കുന്നതിനും നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും, മത്സരം പാടെ റദ്ദ്‌ ചെയ്‌യുന്നതിനും മത്സരം സംബന്ധമായ അന്തിമ തിരുമാനം എടുക്കുന്നതിനും അഡ്മിന്‍ പാനലിന് പൂര്‍ണ്ണാധികാരം ഉണ്ടായിരിക്കുന്നതണ്.


NB: ചില സാങ്കേതിക കാരണങ്ങളാൽ ഈ മത്സരം റദ്ദ് ചെയ്തിരിക്കുന്നു.
-Team Kvartha


Keywords: Election, News, Kvartha, Contest, Design, Poster, Candidate, Competition, Local Election, Digital Design Competition, Kochi, Kerala, Trending, Local Elections 2020: Kvartha Digital Design Competition.

Post a Comment