കോഴിക്കോട്ട് മനോരമ ഫോട്ടോഗ്രാഫറെ സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

കോഴിക്കോട്: (www.kvartha.com 21.11.2020) കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം ക്യാമറയില്‍ പകര്‍ത്തിയതിന് മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനു നേരെ സി പി എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി.  കണ്ടാലറിയുന്ന അഞ്ചു പേര്‍ക്കെതിരെ ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച കോര്‍പറേഷന്‍ ഓഫീസിലെ ഹാളിന് സമീപത്തു വച്ചാണ് സംഭവം. 

Kozhikode Manorama photographer threatened by CPM activists


ഫോട്ടോ എടുക്കുന്നതിനിടെ കൈയില്‍ നിന്ന് ക്യാമറ പിടിച്ചു വാങ്ങിയെന്നും എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യിച്ച ശേഷമാണ് അവര്‍ മടങ്ങിയതെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സജീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സീറ്റ് എല്‍ ജെ ഡിക്ക് കൈമാറിയതിന് എതിരെ ആഴ്ചവട്ടത്ത് കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. കോര്‍പറേഷന്‍ 35-ാം ഡിവിഷനായ ഇവിടെ സി പി എം കൗണ്‍സിലര്‍ പി പി ശാഹിദയാണ് വിമത സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്. മുന്നണിയിലേക്ക് തിരിച്ചെത്തിയ എല്‍ ജെ ഡിക്കാണ് ഇത്തവണ സി പി എം ഈ സീറ്റു നല്‍കിയത്. ഇതോടെയാണ് സിറ്റിങ് കൗണ്‍സിലര്‍ വിമത സ്ഥാനാര്‍ത്ഥിയായത്.

Keywords: Kozhikode, News, Kerala, CPM, Nomination, Malayala Manorama, Police, Office, Kozhikode Manorama photographer threatened by CPM activists

Post a Comment

Previous Post Next Post