എടിഎം കൗണ്ടറില്‍ മുള്ളന്‍പന്നി; രക്ഷപ്പെടുത്തിയശേഷം കാട്ടില്‍ വിട്ടയച്ചു

കൂത്തുപറമ്പ്: (www.kvartha.com 30.11.2020) എടിഎം കൗണ്ടറില്‍ അകപ്പെട്ട മുള്ളന്‍ പന്നിയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് കൂത്തുപറമ്പ് പാലത്തിന്‍കരയിലെ സ്വകാര്യ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറില്‍ മുള്ളന്‍പന്നിയെ കണ്ടെത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണവം റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ നിര്‍ദേശ പ്രകാരം ഫോറസ്റ്റ് വാച്ചറും സ്‌നേക്ക് ആന്റ് അനിമല്‍സ് റസ്‌ക്യൂവറുമായ വി സി ബിജിലേഷ് എത്തി മുള്ളന്‍പന്നിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടില്‍ വിട്ടയച്ചു. കൂത്തുപറമ്പ് പൊലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനം.
Hedgehog on the counter at the ATM counter; After being rescued ,released into the wild, Kannur, News, ATM, Natives, Police, Forest, Kerala

Keywords: Hedgehog at the ATM counter, after being rescued ,released into the forest, Kannur, News, ATM, Natives, Police, Forest, Kerala.

Post a Comment

Previous Post Next Post