മുങ്ങുന്ന അഞ്ചുപേരെ രക്ഷിച്ച വാണിമേല്‍ വിദ്യാര്‍ത്ഥികളുടെ ധീരതക്ക് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അനുമോദന പ്രവാഹം

വാണിമേല്‍: (www.kvartha.com 23.11.2020) മയ്യഴിപ്പുഴയില്‍ വാണിമേല്‍ വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് മുങ്ങിത്താഴുകയായിരുന്ന അഞ്ചുപേരേ കരകയറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ അനുമോദന പ്രവാഹം. വാണിമേല്‍ സി സി മുക്കിലെ പടിക്കലക്കണ്ടി അമ്മതിന്റെ മകന്‍ മുഹൈമിന്‍ (15), വയലില്‍ മൊയ്തുവിന്റെ മകന്‍ ശാമില്‍(14) എന്നിവരാണ് ജീവന്‍ പണയംവെച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാടിന്റെ അഭിമാനമായത്.


വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത പരപ്പുപാറയിലെ വ്യാപാരി കൂട്ടാക്കിച്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍ഷി(22), സഹോദരിയുടെ മക്കളായ ജിത(36), ഷിലി(23), അഥുന്‍(15), സിഥുന്‍(13) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അംഗശുദ്ധി വരുത്താന്‍ പുഴക്കരയിലെത്തിയ മുഹൈമിനും ശാമിലും നിലകിട്ടാതെ മുങ്ങുന്നവരെ കണ്ടയുടന്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.

Keywords: News, Kerala, Kozhikode, Vanimel, Rescuing, Drown, Compliment, Muhaimin, Shamil, flow of compliments For Students For rescuing five people from drowning

Post a Comment

Previous Post Next Post