സൗദി അറേബ്യയില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമം; പ്രവാസി ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍റിയാദ്: (www.kvartha.com 30.11.2020) റിയാദില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി. വിറക് വില്‍പനക്കാരായ 11 സൗദി പൗരന്മാരും ഒരു പാക്കിസ്താനിയും പിടിയിലായി. വില്‍പനക്ക് സൂക്ഷിച്ച 16 ടണ്‍  വിറക് പരിസ്ഥിതി സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.

വിറക്  വില്‍പന, വിപണനം, നീക്കം ചെയ്യല്‍, വിറക് വില്‍പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ പരിസ്ഥിതി സുരക്ഷാസേന നിരീക്ഷിച്ച് നിയമ  ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളും പോലീസുമായി ചേര്‍ന്ന് പരിസ്ഥിതി സുരക്ഷാസേന നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് മേജര്‍ റായിദ് അല്‍മാലികി അറിയിച്ചു.

News, World, Gulf, Riyadh, Saudi Arabia, Punishment, Sales, Firewood seized in Saudi Arabia and 12 arrested


നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാവക്താവ് മേജര്‍ റായിദ് അല്‍മാലികി പറഞ്ഞു.

Keywords: News, World, Gulf, Riyadh, Saudi Arabia, Punishment, Sales, Firewood seized in Saudi Arabia and 12 arrested

Post a Comment

Previous Post Next Post