Follow KVARTHA on Google news Follow Us!
ad

വെൽത്ത് മാനേജ്മെൻ്റ് വഴി മികച്ച കരിയർ കണ്ടെത്താം

Find a better career through Wealth Management #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുജീബുല്ല കെ എം


(www.kvartha.com 03.11.2020) സാമ്പത്തിക രംഗത്ത് ഇന്ന് നിരവധി സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാണ്. ഈ ആധുനിക കാലഘട്ടത്തില്‍ പുതിയ വ്യത്യസ്തമായ ശാഖകള്‍ ഉടലെടുത്ത് കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു സ്പെഷ്യലൈസഡ് മേഖലയാണ് വെല്‍ത്ത് മാനേജ്മെന്‍റ് എന്നത്.

എന്താണ് ഈ പ്രൊഫഷന്‍

വന്‍ ബിസിനസ്‌കാരുടേയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്കാരുടേയുമെല്ലാം സാമ്പത്തിക ഇടപാടുകള്‍ നിക്ഷേപങ്ങള്‍, വിവിധ തരം ഡിപ്പോസിറ്റ് സ്കീമുകള്‍, നികുതി സംബന്ധമായ കാര്യങ്ങള്‍, ഫലപ്രദവും ആസ്തി വര്‍ദ്ധിക്കുന്നതുമായ ഇന്‍വെസ്റ്റുമെന്‍റുകള്‍ പ്ലാന്‍ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഫലപ്രദമായി ചെയ്യുന്നവരാണ് വെല്‍ത്ത് മാനേജര്‍മാര്‍. ശാസ്ത്രീയ ക്രിയ വിക്രിയങ്ങളും കൈമാറ്റ രീതികളുമെല്ലാം പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരാണിവര്‍. ഫിനാന്‍ഷ്യല്‍ അഡ്വൈസറായും ഫിനാന്‍ഷ്യല്‍ അനലിസ്റ്റായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഒരു വ്യക്തിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ക്ക് കഴിയും. 


എങ്ങനെ പഠിക്കാം


സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ CFP എന്ന കോഴ്സിന് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ബിരുദ പഠനം ഒപ്പം നടത്താമെന്ന സൗകര്യമുണ്ട്. CFP കഴിഞ്ഞാലും ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ പരിശീലനം നേടേണ്ടി വരും. 

Find a better career through Wealth Management


അടുത്തിടെയാണ് ഈ മേഖലയില്‍ ഇന്ത്യയില്‍ കുറച്ചെങ്കിലും കോഴ്സുകള്‍ ആരംഭിച്ചത്. മണി മാനേജ്മെന്‍റ് സ്ട്രാറ്റജീസ്, ഇന്‍ഷുറന്‍സ് സര്‍വീസ്, പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി മാര്‍ക്കറ്റ്, റിസ്ക് ആന്‍ഡ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങ് തുടങ്ങിയ വിഷയങ്ങളാണ് ബിരുദ തലത്തിലും ഡിപ്ലോമ തലത്തിലും പഠിക്കുവാനുണ്ടാവുക. ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ ലൈഫ് സൈക്കിള്‍ മാനേജ്മെന്‍റ്, ഇന്‍വസ്റ്റ്മെന്‍റ് റിട്ടേണ്‍സ്, ഇന്‍കം ടാക്സ് നിയമങ്ങള്‍, വെല്‍ത്ത് ട്രാന്‍സ്ഫര്‍ ആന്‍ഡ് ടാക്സ് പ്ലാനിങ്ങ്, ബിഹേവിയര്‍ മാനേജ്മെന്‍റ്, ലോണ്‍ ആന്‍ഡ് ഡെബ്റ്റ് മാനേജ്മെന്‍റ്, ഇന്‍റര്‍നാഷണല്‍ ടാക്സേഷന്‍ എന്നീ വിഷയങ്ങള്‍ കൂടി പഠിക്കുവാനുണ്ടാകും.


എവിടെ പഠിക്കാം


പുതിയ കരിയറായതിനാല്‍ ഇന്ത്യയില്‍ ഈ രംഗത്ത് പഠനാവസരങ്ങള്‍ താരതമേന്യ കുറവാണ്. മുംബൈ ആസ്ഥാനമായ Financial planning standards board India എന്ന സ്വകാര്യ ഓട്ടോണമസ് ബോര്‍ഡ് ഈ രംഗത്ത് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ (CFP) എന്ന കോഴ്സിന് അംഗീകാരം നല്‍കി വരുന്നു. ഇന്ത്യയില്‍ 35 അംഗീകൃത സ്ഥാപനങ്ങളാണ് ഇവരുടെ കീഴില്‍ ഡയറക്ട് ട്യൂഷന്‍ നടത്തുന്നത്. ഈ കോഴ്സില്‍ Investment Planning, Financial Planning, Retirement Planning, Tax Planning & Real Estate, Advanced Financial Planning തുടങ്ങിയവ ഉള്‍പ്പെട്ടിരിക്കുന്നു. ഓണ്‍ലൈന്‍ കോഴ്സായും പഠിക്കാം. വിശദ വിവരങ്ങള്‍ക്ക് http://www.fpsbindia.org സന്ദര്‍ശിക്കുക.

സിംഗപ്പൂരിലെ വെല്‍ത്ത് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മേഖലയിലെ ശ്രദ്ധേയമായ സ്ഥാപനമാണ്. അന്താരാഷ്ട്ര പ്ലേസ്മെന്‍റ് നേടുവാന്‍ ഇവിടുത്തെ പഠനം സഹായകരമാണ്. വിശദ വിവരങ്ങള്‍ക്ക് http://www3.ntu.edu.sg/wmi/ കാണുക.

iVentures Academy Of Business & Finance (IABF) New Delhi,
Indian Institute of Financial Planning New Delhi,
Jaipur National University (MBA Online) (http://www.jnujaipur.ac.in/),
ICICI Direct Centre For Financial Learning (http://content.icicidirect.com) തുടങ്ങിയവ ഈ രംഗത്തെ ശ്രദ്ധേയമായ സ്ഥാനങ്ങളാണ്.


ജോലി സാധ്യത


ശരിക്കും ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ ചെയ്യുന്ന കാര്യങ്ങളിവരും ചെയ്യുന്നു. എന്നിരുന്നാലും മിക്ക കോര്‍പ്പറേറ്റ് കമ്പനികളും സ്വന്തമായി വെല്‍ത്ത് മാനേജര്‍മാരെ നിയമിക്കാറുണ്ട്. ന്യൂ ജനറേഷന്‍ ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിങ്ങ് കമ്പനികള്‍, മറ്റ് വന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ വെല്‍ത്ത് മാനേജരായിട്ട് നിയമനം ലഭിക്കാം.


(സിജി ഇൻറർനാഷനൽ കരിയർ ടീം ആർ ആൻഡ് ഡി കോർഡിനേറ്ററാണ് ലേഖകൻ)


Keywords:  Article, Kerala, Study, Education, Career, Wealth Management, Find a better career through Wealth Management.



Post a Comment