പൈലറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ശമ്പളമില്ലാത്ത അവധി വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ്
Nov 5, 2020, 12:12 IST
ദുബൈ: (www.kvartha.com 05.11.2020) ജോലി സമയം ക്രമീകരിക്കുന്നതടക്കം കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി എമിറേറ്റ്‌സ്. പ്രതിസന്ധി അതിജീവിക്കാന്‍ ഒരു വര്‍ഷത്തേക്ക് പൈലറ്റുമാരില്‍ ഒരു വിഭാഗത്തിന് ശമ്പളമില്ലാത്ത അവധിയെടുക്കാനുള്ള വാഗ്ദാനവും കമ്പനി മുന്നോട്ടുവെക്കുന്നു. പൈലറ്റുമാര്‍ക്ക് അവധി വാഗ്ദാനം നല്‍കിയ കാര്യം എമിറേറ്റ്‌സ് വക്താവ് സ്ഥിരീകരിച്ചു.
വ്യോമഗതാഗത മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ മാറുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ നേരത്തെ തന്നെ തിരിച്ചുവിളിച്ചേക്കാം എന്ന നിബന്ധനയോടെയാണിത്. ശമ്പളമില്ലാത്ത അവധിയാണെങ്കിലും താമസ സൗകര്യവും ആരോഗ്യ പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കോവിഡിന് പിന്നാലെ വ്യോമഗതാഗത മേഖല നിലച്ചപ്പോള്‍ കടുത്ത പ്രതിസന്ധി അതിജീവിക്കാന്‍ ഇക്കഴിഞ്ഞ ജൂണില്‍ തന്നെ എമിറേറ്റ്‌സ് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.