ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു; സുരക്ഷയ്ക്കായി 15 സി ആര്‍ പി എഫ് ജവാന്‍മാര്‍

 


തിരുവനന്തപുരം: (www.kvartha.com 04.11.2020) ബംഗളൂരു മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു. 15 സി ആര്‍ പി എഫ് ജവാന്‍മാരുടെ സുരക്ഷയിലാണ് ഇ ഡിയുടെ പരിശോധന. കര്‍ണാടക പൊലീസും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ ഡി ഉദ്യോഗസ്ഥര്‍ മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള 'കോടിയേരി' എന്ന വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് കയറാനും കഴിഞ്ഞില്ല. തുടര്‍ന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവര്‍ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു; സുരക്ഷയ്ക്കായി 15 സി ആര്‍ പി എഫ് ജവാന്‍മാര്‍

നിലവില്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ വീട്ടില്‍ താമസിക്കുന്നില്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതല്‍ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ കാലയളവില്‍ ബിനീഷിന്റെ ഐ ഡി ബി ഐ, എച്ച് ഡി എഫ് സി എന്നീ ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും നിക്ഷേപമെത്തിയത് . എന്നാല്‍, ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച റിട്ടേണും നിക്ഷേപവും തമ്മില്‍ വലിയ അന്തരമുണ്ട്.

ലഹരിമരുന്ന് ഇടപാടിലൂടെയാണ് പണം സ്വരൂപിച്ചതെന്നും ഇ ഡി പറയുന്നു. എന്നാല്‍, ബാങ്ക് വായ്പയെടുത്താണ് മുഹമ്മദ് അനൂപിന് പണം നല്‍കിയതെന്നാണ് ബിനീഷിന്റെ മൊഴി. ഇതിന്റെ രേഖകള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇഡി സംഘം ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച 'കോടിയേരി'ക്ക് പുറമെ, ബിനീഷുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നുമുണ്ട്.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇഡി റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. ബിനീഷിനെ ചോദ്യം ചെയ്തതില്‍ വലിയ രീതിയിലുള്ള പണം ബിനീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെയൊന്നും ഉറവിടം വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, ആദായ നികുതി അടച്ചതിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
 
Keywords:  ED officials arrive at Bineesh Kodiyeri's residence for raid, Thiruvananthapuram, News, Raid, Bineesh Kodiyeri, Trending, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia