റോഡ് നിര്‍മാണത്തിനിടയില്‍ മലമ്പാമ്പ് ചത്തതിന് മണ്ണുമാന്തിയന്ത്രവും ഡ്രൈവറും വനംവകുപ്പ് അധികൃതരുടെ കസ്റ്റഡിയില്‍തൃശ്ശൂര്‍: (www.kvartha.com 16.11.2020) ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മലമ്പാമ്പ് ചത്തു. പാമ്പിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മണ്ണുമാന്തിയന്ത്രവും പശ്ചിമബംഗാള്‍ സ്വദേശിയായ ഡ്രൈവര്‍ കാജി നസ്രുല്‍ ഇസ്ലാ (21) മിനെയും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനിടയിലാണ് സംഭവം. 

News, Kerala, State, Thrissur, Animals, Death, Forest, Case, Custody, Earth mover and the driver are in the custody of Forest Department for the death of phython


ശനിയാഴ്ചയാണ് മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഏകമാര്‍ഗമായി സര്‍വീസ് റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍മാണം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയില്‍നിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോള്‍ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവി സംരക്ഷണനിയമപ്രകാരം ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ മലമ്പാമ്പ് പിന്നീട് ചത്തു. ഇതോടെ സര്‍വീസ് റോഡ് നിര്‍മാണവും മുടങ്ങി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കെതിരെ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികള്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും സര്‍വീസ് റോഡ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും നിര്‍മാണക്കമ്പനി അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, State, Thrissur, Animals, Death, Forest, Case, Custody, Earth mover and the driver are in the custody of Forest Department for the death of phython

Post a Comment

Previous Post Next Post