ശോഭ സുരേന്ദ്രന്റെ വക്കാലത്ത് എടുക്കേണ്ട, അവര്‍ക്ക് പറയാനുള്ളത് എന്നോട് പറയും; മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 30.11.2020) സംസ്ഥാന ബിജെപിക്കുള്ളിലെ അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങള്‍ എടുക്കേണ്ട എന്ന് സുരേന്ദ്രന്‍ തുറന്നടിച്ചു. ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇല്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കൈ കൂപ്പിയാണ് സുരേന്ദ്രന്റെ പ്രതികരണം. മാത്രമല്ല, വേറെ ചോദ്യം ചോദിക്കാനും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

'ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങള്‍ എടുക്കേണ്ട. അവര്‍ക്ക് പറയാനുള്ളത് എന്നോട് പറയും,' സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ വക്കാലത്ത് എടുക്കേണ്ട, അവര്‍ക്ക് പറയാനുള്ളത് എന്നോട് പറയും; മാധ്യമങ്ങളോട് കെ സുരേന്ദ്രന്‍

'ശോഭ സുരേന്ദ്രന്‍ പ്രചാരണ രംഗത്തില്ലല്ലോ,' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇവിടെ പ്രചാരണ രംഗത്ത് ഇല്ലല്ലോ,' എന്ന മറുചോദ്യമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മാധ്യമങ്ങള്‍ തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മികച്ച പ്രകടനം നടത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. 'സംസ്ഥാനത്ത് പലയിടത്തും എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ പലയിടത്തും യുഡിഎഫ് അപ്രസക്തമാണ്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് യഥാര്‍ഥ മത്സരം.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനെ ശക്തമായി നേരിടുന്നത് ബിജെപിയും എന്‍ഡിഎയുമാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും,' സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Don't take the advocacy of Shobha Surendran; K Surendran to the media, Thiruvananthapuram, News, Politics, BJP, Election, K Surendran, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia