പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെക്കൊണ്ട് മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കള്‍

ജയ്പൂര്‍: (www.kvartha.com 29.11.2020)  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെക്കൊണ്ട് മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കള്‍. രാജസ്ഥാനിലെ ധോല്‍പൂരില്‍ വ്യാഴാഴ്ചയാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതിന്റെയും, നിര്‍ബന്ധിച്ച് മനുഷ്യവിസര്‍ജ്യം കഴിപ്പിക്കുന്നതിന്റെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് കേസെടുത്തു.Caught on cam: Man  thrashed in Rajasthan, forced to eat human refuse, Jaipur,Local News, News, Crime, Criminal Case, Police, Case, Social Media, National
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബസേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ റാണെ സിംഗ് അറിയിച്ചു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെതിരെയും, ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

ദീപക് കുമാര്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരായായതെന്ന് തിരിച്ചറിഞ്ഞതായി ബേസ്ദി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബനേ സിംഗ് പറഞ്ഞു. നവംബര്‍ 25 ന് കുമാറിനെ പ്രദേശത്തേക്ക് വിളിപ്പിക്കുകയും സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ മര്‍ദിച്ചുവെന്നുമാണ് ആരോപണം.

Keywords: Caught on cam: Man  thrashed in Rajasthan, forced to eat human refuse, Jaipur,Local News, News, Crime, Criminal Case, Police, Case, Social Media, National.

Post a Comment

Previous Post Next Post