അടുക്കള കണ്ടതോടെ വന്നകാര്യം മറന്നുപോയി.! മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റിനകത്ത് കള്ളന്റെ അടിപൊളി 'കുക്കിംഗ്'; വീഡിയോ പുറത്ത്


കാലിഫോര്‍ണിയ: (www.kvartha.com 17.11.2020) മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റില്‍ പിസയുണ്ടാക്കി കഴിക്കുന്ന കള്ളന്റെ വീഡിയോ സോഷ്യന്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നത്. കളിത്തോക്കുമായി റെസ്റ്റോറന്റില്‍ കയറിയ ശേഷം പണം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് തകര്‍ത്ത് അതില്‍ നിന്ന് നാല്‍പതിനായിരം രൂപയും കള്ളന്‍ കവര്‍ന്നിരുന്നു. 

Burglar caught on camera putting on a pair of gloves and crafting a pizza pie after breaking into a restaurant
ഇതിന് പുറമെ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബിര്‍ ബോട്ടിലുകള്‍ എന്നിവയും മോഷണമുതലായി മാറ്റിവച്ചു. ഇതിനിടെ അടുക്കളയില്‍ കയറി, പതിയെ പിസയുണ്ടാക്കാന്‍ തുടങ്ങി. ഈ വീഡിയോ ആണ് പ്രതി പിടിയിലായ ശേഷം പോലീസ് പുറത്തുവിട്ടിരിക്കുന്നത്. വളരെ ആധികാരികമായാണ് കള്ളന്‍ പിസ തയ്യാറാക്കുന്നത്. 

പിസയ്ക്ക് വേണ്ട മാവ് തയ്യാറാക്കുന്നതെല്ലാം കാണുമ്പോള്‍ പിസ തയ്യാറാക്കുന്നതില്‍ നല്ല മുന്‍ പരിചയമുള്ളയാളാണ് എന്നാണ് തോന്നുന്നതെന്ന് റെസ്റ്റോറന്റ് മാനേജര്‍ തമാശ രൂപേണ പറയുന്നു. എന്നാല്‍ മോഷണം നടന്ന് പിറ്റേന്ന് കടയിലെത്തിയപ്പോള്‍ തങ്ങള്‍ ആകെ ഭയപ്പെടുകയാണുണ്ടായതെന്നും ഫുഡ് ഡെലിവെറിക്കായി ഉപയോഗിക്കുന്ന വാഹനവും കൊണ്ടാണ് അവസാനം മോഷ്ടാവ് പോയതെന്നും മാനേജര്‍ പറയുന്നു. 

ഈ വാഹനമുള്‍പ്പെടെ ചില തൊണ്ടിമുതലുകള്‍ പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തതായാണ് റിപോര്‍ട്ടുകള്‍. ഏതായാലും മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റില്‍ 'കുക്കിംഗ്' നടത്തിയ കള്ളന്റെ വീഡിയോ സിസിടിവിയില്‍ കുരുങ്ങിയതോടയാണ് നാട്ടില്‍ വൈറലായത്. നിരവധി പേരാണ് രസകരമായ വീഡിയോ വീണ്ടും പങ്കുവയ്ക്കുന്നതും.

Keywords: News, World, Theft, Police, Hotel, Food, Burglar caught on camera putting on a pair of gloves and crafting a pizza pie after breaking into a restaurant

Post a Comment

Previous Post Next Post