Follow KVARTHA on Google news Follow Us!
ad

ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ കൈക്കൂലി: 2 വനിതാ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Kottayam,News,Local News,Vigilance,Municipality,Kerala,
അജോ കുറ്റിക്കാന്‍

കോട്ടയം: (www.kvartha.com 05.11.2020) 
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. റവന്യൂ ഓഫീസറായ പി ടി സുശീലയും റവന്യൂ ഇന്‍സ്‌പെക്ടറായ സി ആര്‍ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലന്‍സിന്റെ പിടിയിലായത്. 

കാനഡയില്‍ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ് പുതുതായി നിര്‍മിച്ച വീടിന് കരം അടയ്ക്കാന്‍ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച് ബുധനാഴ്ച കരംകെട്ടാന്‍ ഇയാള്‍ ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ എത്തി. Bribery in Changanassery municipality: 2 women revenue officials arrested, Kottayam, News, Local News, Vigilance, Municipality, Kerala

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്ക്കണമെങ്കില്‍ റവന്യു ഓഫീസറായ പി ടി സുശീലയ്ക്കും റവന്യു ഇന്‍സ്‌പെക്ടറായ സി ആര്‍ ശാന്തയ്ക്കും കൂടി 5000 രൂപ കൈക്കൂലി നല്‍കണമെന്നും ബന്ധപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. കരം അടയ്ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലന്‍സ് കിഴക്കന്‍ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടന്‍തന്നെ വിജിലന്‍സ് കെണി ഒരുക്കുകയും ചെയ്തു.

ഇതനുസരിച്ച് വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസില്‍ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലന്‍സ് ഡി വൈ എസ് പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു.

കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നും 4500- രൂപ സി ആര്‍ ശാന്തയില്‍നിന്നും 500- രൂപ പി ടി സുശീലയില്‍നിന്നും വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി ജോസഫ്, എം റെജി, എ ജെ തോമസ് എന്നിവരും സബ് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ് കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാന്‍ലി തോമസ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വൈസ് കരകുന്ന് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

Keywords: Bribery in Changanassery municipality: 2 women revenue officials arrested, Kottayam, News, Local News, Vigilance, Municipality, Kerala.




Post a Comment