Follow KVARTHA on Google news Follow Us!
ad

'അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ'; വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനോട് ബിനീഷ് കോടിയേരിയുടെ പ്രതികരണം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Trending,Bineesh Kodiyeri,hospital,Treatment,Raid,National,
ബംഗളൂരു: (www.kvartha.com 05.11.2020) 'അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ', തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനോട് ബിനീഷ് കോടിയേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷിന്റെ പ്രതികരണം.

അതേസമയം എന്‍ഫോഴ്സ്മെന്റിനെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഇ ഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഇ ഡിയോട് ഇമെയില്‍ വഴിയാണ് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇ ഡി വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചത്.Bineesh Kodiyeri response on ED raid at Kodiyeri house, Bangalore, News, Trending, Bineesh Kodiyeri, Hospital,Treatment, Raid, National

അതേസമയം റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദം. കന്റോണ്‍മെന്റ് എ സി പിയോടായിരുന്നു ഇ ഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച് മൊഴി നല്‍കണമെന്നും പൊലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് അറിയിക്കാമെന്നായിരുന്നു ഇ ഡി ഉദ്യോഗസ്ഥരുടെ മറുപടി.

Keywords: Bineesh Kodiyeri response on ED raid at Kodiyeri house, Bangalore, News, Trending, Bineesh Kodiyeri, Hospital,Treatment, Raid, National.

Post a Comment