പാറ്റ്ന: (www.kvartha.com 05.11.2020) ബിഹാര്‍ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പ്രചാരണയോഗങ്ങളില്‍ കൃത്യസമയത്ത് തന്നെ എത്താന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് പാട് നാ എയര്‍പോര്‍ട്ടിന് തലവേദനയാകുന്നു. എല്ലാ പാര്‍ട്ടികളും ഹെലികോപ്റ്ററുകളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പാര്‍ക്കിംഗ് സ്പേസ് ഇല്ലാതെ വന്നതാണ് കുഴപ്പമായിരിക്കുന്നത്.
ഹെലികോപ്റ്ററുകള്‍ ഇടാന്‍ സ്ഥലം പോരാതെ വന്നതിനെ തുടര്‍ന്ന് ബിഹാര്‍ ഫ് ളൈയിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസിലാണ് ചിലത് പാര്‍ക്ക് ചെയ്തത്. ഹെലികോപ്റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളും ഉന്നത നേതാക്കള്‍ എടുക്കുമ്പോള്‍ അവയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത് പാട് നാ ഔറിയ ഏവിയേഷന്‍ കമ്പനിയാണ്. 

ബിഹാറില്‍ ബിജെപിയുടെ മിക്ക നേതാക്കളും പ്രചരണത്തിന് എത്തിയത് സ്വകാര്യ ഹെലികോപ്റ്ററോ സ്വകാര്യ വിമാനം ഉപയോഗിച്ചോ ആയിരുന്നുവെന്നാണ് ആര്‍ജെഡി വക്താവ് പറയുന്നത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ വേണ്ട വിധത്തിലുള്ള സ്വീകരണം കിട്ടുമ്പോള്‍ പാവപ്പെട്ട പാര്‍ട്ടികളായ തങ്ങള്‍ കൊണ്ടുവരുന്ന ഒന്നോ രണ്ടോ ഹെലികോപ്റ്ററുകളാണ് പ്രശ്നമാകുന്നതെന്നാണ് ഇവര്‍ പറയുന്നത്.
Keywords: Bihar assembly polls: Choppers used by politicians choke airport parking space, Patna, Bihar, Bihar-Election-2020, Helicopter, Airport, Politics, BJP, Congress, National, News.