6 കാമുകികളെ ഒരേസമയം ഗര്‍ഭിണികളാക്കി, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് വെള്ളി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കാമുകിമാരുമായി; സ്തംഭിച്ച് ലോകം, തരംഗമായി ചിത്രങ്ങള്‍

അബൂജ: (www.kvartha.com 27.11.2020) ആറു കാമുകികളെ ഒരേസമയം ഗര്‍ഭിണികളാക്കി, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കാമുകിമാരുമായി. എല്ലാം കണ്ട് സ്തംഭിച്ച് ലോകം, തരംഗമായി ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം കാമുകിമാരുമൊത്ത് നൈജീരിയയിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പ്ലേ ബോയ് മൈക്ക് ഈസ്-നവാലി നൊവോഗുവാണ് ഇത്തരത്തില്‍ അതിഥികളെ ഞെട്ടിച്ചത്. നൈജീരിയന്‍ നടന്‍ വില്യംസ് ഉച്ചിംബയുടെ വിവാഹത്തിലാണ് ഗര്‍ഭിണിമാരായ കാമുകിമാരെ പരിചയപ്പെടുത്തിയത്.

ഇവരെല്ലാവരും തന്റെ കുട്ടികളെ ഉദരത്തില്‍ ചുമക്കുന്നവരാണെന്നും ഇയാള്‍ അവകാശപ്പെടുകയും ചെയ്തു. പിങ്ക് നിറത്തിലുള്ള സ്യൂട്ട് ധരിച്ച മൈക്ക് വെള്ളി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കാമുകിമാരുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് തരംഗമാകുകയും ചെയ്തു.BIG DADDY Nigerian playboy rocks up to wedding with SIX PREGNANT women claiming he is the father of ALL the kids, News, Nigeria, Lifestyle & Fashion, Controversy, Pregnant Woman, World
നൈറ്റ് ക്ലബ്ബ് ഉടമയായ മൈക്ക് ഈസ്-നവാലി നൊവോഗു പൊതു വേദികളില്‍ 'പ്രിറ്റി മൈക്ക്' എന്നാണ് അറിയപ്പെടുന്നത്. 'പ്ലേബോയ്' എന്ന നിലയിലാണ് ഇയാള്‍ പ്രശസ്തനായിരിക്കുന്നത്. 2007 മുതല്‍ ഇയാളും സഹോദരനും ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റുന്ന പോസ്റ്റുകള്‍ നടത്തുന്നുണ്ട്.

സംഭവത്തില്‍ നാടകീയത ഒന്നുമില്ലെന്നും തങ്ങള്‍ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നത് എന്നും അയാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഈ ആറുപേരും ഗര്‍ഭം ധരിച്ചത് തന്നിലൂടെയാണെന്നും അയാള്‍ വ്യക്തമാക്കി. ഇയാള്‍ തന്റെ ഓരോ കാമുകിമാരുടേയും വയറില്‍ തലോടി സ്വാഗതം ചെയ്യുന്നതിന്റെയും ചിലരുടെ വയറില്‍ ചുംബിക്കുന്നതിന്റെയും വീഡിയോ വൈറലാണ്.

കാമുകിമാരുമൊത്തുള്ള തന്റെ ജീവിതം പങ്കുവച്ചതിന് പിന്നാലെ നിരവധി സംശയങ്ങളും അന്വേഷണങ്ങളുമായി ഇന്‍സ്റ്റാഗ്രാം കമന്റ് ബോക്‌സ് നിറയുകയാണ്. എല്ലാവരും ഒരേ ആഴ്ചയില്‍ തന്നെയാണോ ഗര്‍ഭധാരണം നടത്തിയത് എന്നാണ് ഒരാളുടെ സംശയം, പ്രെറ്റി മൈക്ക് മാനസിക തീവ്രപരിചരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം വ്യക്തമായും മാനസികരോഗത്തിന്റെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഉള്ളത്.

ആറു പേരേയും ഒരേ സമയത്താണ് ഗര്‍ഭിണിയാക്കിയത് എന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ആറ് യുവതികളും ഒരേ യുവാവില്‍ നിന്നും ഒരേ സമയത്ത് എങ്ങനെ ഗര്‍ഭിണിയാകുമെന്നാണ് ലോകം ആശ്ചര്യത്തോടെ ചോദിക്കുന്നത്. തങ്ങള്‍ ആറു പേരും അദ്ദേഹത്തോടോപ്പം അടുത്തടുത്ത മണിക്കുറുകളില്‍ വെവ്വേറെ ചിലവഴിച്ചുവെന്നും ഒരു അത്ഭുതം ലോകത്ത് നല്‍കണം എന്നു മാത്രമാണ് ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സ്ത്രീകള്‍ പറയുന്നത്.

അതേസമയം പാശ്ചാത്യ പ്ലേബോയ് ജീവിതശൈലിയുടെ ഉടമയായ മൈക്കിനെതിരെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. നേരത്തെ ഇയാള്‍ നടത്തിയ ഒരു പോസ്റ്റില്‍ തനിക്ക് കുറഞ്ഞത് അഞ്ച് ഭാര്യമാരെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു.

Keywords: BIG DADDY Nigerian playboy rocks up to wedding with SIX PREGNANT women claiming he is the father of ALL the kids, News, Nigeria, Lifestyle & Fashion, Controversy, Pregnant Woman, World.

Post a Comment

Previous Post Next Post