നൈജീരിയയില്‍ കര്‍ഷക കൂട്ടക്കൊല; കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി; സ്ത്രീകളെ അക്രമി സംഘം കടത്തികൊണ്ടുപോയി


നൈജീരിയ: (www.kvartha.com 30.11.2020) നൈജീരിയയില്‍ പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ത്തു. കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്.

ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപോര്‍ടുകളുണ്ട്.

News, World, Nigeria, Farmers, Killed, Terror Attack, Attack, Women, At least 110 civilians killed in ‘gruesome’ Nigeria clash


ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാല്‍ കര്‍ഷകര്‍ക്കു നേരെ നടന്ന കൂട്ട ആക്രമണം രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേല്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയത്.

കര്‍ഷകരുടെ കൂട്ടക്കൊല നൈജീരിയയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്നാല്‍ പട്ടിണികൊണ്ട് മരിക്കുമെന്നും പുറത്തിറങ്ങിയാല്‍ വെടിയേറ്റ് മരിക്കുമെന്ന സ്ഥിതിയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

സംഘര്‍ഷത്തിന് പിന്നാലെ നൈജീരിയയിലെ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കൂടുതല്‍ സിവിലിയന്‍ ജോയിന്റ് ടാസ്‌ക് ഫോഴ്സുകളെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Keywords: News, World, Nigeria, Farmers, Killed, Terror Attack, Attack, Women, At least 110 civilians killed in ‘gruesome’ Nigeria clash

Post a Comment

Previous Post Next Post