കോവിഡ് മഹാമാരിയെ അതിജീവിച്ചവരുടെ സംഗമം നടത്തി കണ്ണൂർ ആസ്റ്റര്‍ മിംസ് ആശുപത്രി

കണ്ണൂര്‍: (www.kvartha.com 30.11.2020) കോവിഡ് മഹാമാരിയെ അതിജീവിച്ചവരുടെ സംഗമം നടത്തി കണ്ണൂർ ആസ്റ്റര്‍ മിംസ് ആശുപത്രി. ഹോസ്പിറ്റലില്‍ വെച്ച് കോവിഡ്- 19 മഹാമാരിയെ അതിജീവിച്ച ജനഹൃദയങ്ങളുടെ ഒരു സംഗമമാണ് സൂം മീറ്റിംഗ് വഴി തിങ്കളാഴ്ച നടന്നത്. ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ്- 19 മഹാമാരിയില്‍ നിന്നും ഇന്നും നാടും നാട്ടുകാരും മുക്തരായിട്ടില്ല. ആരോഗ്യ മേഖലയില്‍ ഒരു വെല്ലുവിളിയും ജനഹൃദയങ്ങളില്‍ ഭയപ്പാടും സൃഷ്ടിച്ച കോവിഡ്- 19 ഇന്നും നിരവധി മേഖലകളെ തളര്‍ത്തി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.

നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഒരു കാലയളവില്‍ ജില്ലയെ പിടിച്ചു നിര്‍ത്താന്‍ ചാലകശക്തിയായി വര്‍ത്തിച്ചത് കണ്ണൂരിലെ ജില്ലാ പൊലീസ് ചീഫ് യതീഷ് ചന്ദ്ര ഐ പി എസി ന്റെ നേതൃത്വത്തിലുള്ള പൊലീസ് സേനയും മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുമാണ്. അവര്‍ക്കുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.

കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ആദ്യമായി കോ വിഡ് ചികിത്സ ആരംഭിച്ചത് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ്. കോവിഡ് രോഗികളെ ചികിത്സിച്ച് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രശംസയും അംഗീകാരവും ഏറ്റുവാങ്ങിയിട്ടുണ്ട് ആസ്റ്റര്‍ മിംസ്.

സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ടൂറിസം ഡയരക്ടറും, സ്മാര്‍ട്ട് സിറ്റി സിഇഒ യുമായ പി ബാലകിരണ്‍ ഐഎഎസ് നിര്‍വഹിച്ചു. പൊലീസ് ചീഫ് യതീഷ് ചന്ദ്ര ജി എച്ച് ഐ പി എസ് മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാരായണ്‍ നായക് അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ടന്റ് ഡോക്ടര്‍ ഹനീഫ്, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോക്ടര്‍ രാജേഷ്, പിഡിയാട്രിക്ക് വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോക്ടര്‍ നന്ദകുമാര്‍, പല്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ടന്റ് ഡോക്ടര്‍ ശ്രീജിത്ത് എം ഒ, എമര്‍ജന്‍സി വിഭാഗം ഡോക്ടര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു. കോ വിഡ്- 19 ചികിത്സ കഴിഞ്ഞ നിരവധി പേര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടും അനുഭവങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞും ഹൃദ്യമായ ഒരു പരിപാടിയായി മാറി.

Keywords: Aster Mims Conducts gathering of people who survived Covid-19 epidemic in Kannur, Kannur, News, Health, Health and Fitness, Kerala.

Post a Comment

Previous Post Next Post