എത്ര വളര്‍ന്നാലും നീ എന്റെ വാവയല്ലേ? തനിക്കു പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തില്‍ നടി ആശ ശരത്
Nov 25, 2020, 15:46 IST
കൊച്ചി: (www.kvartha.com 25.11.2020) തനിക്കു പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്. 'ഖെദ്ദ' എന്ന ചിത്രത്തില്‍ ആശ ശരത്തിനൊപ്പമാണ് മകള്‍ ഉത്തരയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ, മകളുടെ ജന്മദിനത്തില്‍ ആശ ശരത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
'എന്റെ വാവ, എന്റെ പങ്കു, അവളിപ്പോള്‍ ഒരു മുതിര്‍ന്ന കുട്ടിയായി കരിയറില്‍ ഒരു കുഞ്ഞിനെയെന്ന പോലെ ചുവടുവെയ്ക്കുകയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നീ ഞങ്ങളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കാന്‍ ഭൂമിയിലെത്തിയ ആ കൊച്ചുകുഞ്ഞാണ്. എല്ലായ്പ്പോഴും എന്റെ ഭാഗമായവള്‍, ഞാന്‍ നിന്നെയെന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. ജിവിതത്തെ കൂളായും ആത്മവിശ്വാസത്തോടെയും നേരിടുക. അഭിനിവേശത്തോടെയും സ്‌നേഹത്തോടെയും അനുകമ്പയോടെയും നിന്റെ പാതയൊരുക്കുക.
ഞങ്ങള്‍ നിനക്ക് പിറകിലുണ്ട്, നിന്റെ ഉറക്കത്തിലും ഉണര്‍വിലും നിനക്ക് കരുതലായി... ജന്മദിനാശംസകള്‍ സ്വീറ്റ് ഹാര്‍ട്ട്... നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു,' ആശ ശരത്ത് കുറിക്കുന്നു.
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ 'ഖെദ്ദ' ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.
ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ ടീമാണു 'ഖെദ്ദ'യ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
പോസ്റ്റ് വായിക്കാം;

Keywords: Asha Sharath's daughter Uthara is all set to make her acting debut, alongside her mom, Kochi, News, Cinema, Entertainment, Birthday Celebration, Facebook Post, Actress, Daughter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.