യുവനടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി

കൊച്ചി: (www.kvartha.com 30.11.2020) യുവനടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഞായറാഴ്ച ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. റോഷ്‌ന തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. 

റോസ് സില്‍ക്ക് നിറത്തിലുള്ള ഫ്രോക്കില്‍ അതിസുന്ദരിയായിരുന്നു റോഷ്‌ന. ആഷ് കളര്‍ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും റോഷ്‌ന പങ്കുവെച്ചിട്ടുണ്ട്. നടി അനാര്‍ക്കലി മരിക്കാറും റോഷ്‌നയുടെ ബ്രൈഡല്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. Actress Roshna Ann Roy got married to Kichu Tellus, Kochi, News, Cinema, Actress, Actor, Marriage, Kerala
ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം. സെപ്റ്റംബര്‍ അവസാനമാണ് റോഷ്‌നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വര്‍ക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Keywords: Actress Roshna Ann Roy got married to Kichu Tellus, Kochi, News, Cinema, Actress, Actor, Marriage, Kerala.

Post a Comment

Previous Post Next Post