15 വയസ്സുകാരന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ കുടുംബത്തോട് ആവശ്യപ്പെട്ടത് 50 കോടി രൂപ; ഒടുവില്‍ കയ്യോടെ പൊക്കി പൊലീസ്

 


മീററ്റ്: (www.kvartha.com 05.11.2020) 15 വയസ്സുകാരന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ കുടുംബത്തോട് ആവശ്യപ്പെട്ടത് 50 കോടി രൂപ. ഒടുവില്‍ പൊലീസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) ചേര്‍ന്ന് കുട്ടിയുടെ കള്ളക്കളി പൊളിച്ചു. 

അച്ഛന്‍, രണ്ടാനമ്മ, രണ്ടു സഹോദരിമാര്‍ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട്ടിലെ താമസം കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നും സഹോദരിമാര്‍ക്കൊപ്പം വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിച്ചാലോ എന്ന ചിന്ത ഉദിക്കുകയും ചെയ്തു. ഇതിനായി കുട്ടി കണ്ടെത്തിയ കുറുക്ക് വഴിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അജയ് സാഹ് നി പറഞ്ഞു. 15 വയസ്സുകാരന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ കുടുംബത്തോട് ആവശ്യപ്പെട്ടത് 50 കോടി രൂപ; ഒടുവില്‍ കയ്യോടെ പൊക്കി പൊലീസ്

തുടര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തശേഷം കുട്ടി സഹോദരിക്ക് പണത്തിനായി മെസ്സേജ് അയയ്ക്കുകയും കത്ത് അയയ്ക്കുകയും ചെയ്തു. കുട്ടിയുടെ കയ്യില്‍ നിന്നും 9.31 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിയെ അറിയിക്കുകയും കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിതാവിനെയും ചോദ്യം ചെയ്യുന്നുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സഹ് നി കൂട്ടിച്ചേര്‍ത്തു.

 

 Keywords:  15-Year-Old Stages Own Kidnapping, Demands ₹ 50 Crore Ransom From Family In UP: Cops ,News, Kidnap, Local News, Family, Police, Court, Letter, Video, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia