കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ കൊട്ടിഘോഷിക്കുന്നതിനിടെ മണിക്കൂറുകള്‍ക്കകം തിരികെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ഞെട്ടിച്ച് നേതാവ്

തിരുവനന്തപുരം: (www.kvartha.com 18.10.2020) കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊട്ടിഘോഷിച്ചു പ്രചരിപ്പിക്കുന്നതിനിടെ അതേ നേതാവ് ബി ജെ പി വിട്ട് തിരികെ കോണ്‍ഗ്രസിലേക്ക്. ഇതോടെ പുലിവാല് പിടിച്ചിരിക്കയാണ് ബി ജെ പി. കാരണം അത്ര വലിയ സ്വീകരണമാണ് മിഥുന് നല്‍കിയത്. ഒരിക്കലും കൂറുമാറില്ലെന്ന് കരുതുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനാലാണ് യുവാവ് പാര്‍ട്ടി വിട്ടതെന്നാണ് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തിരികെ കോണ്‍ഗ്രസിലെത്തിയത്. ആഘോഷപൂര്‍വമാണ് മിഥുനെ ബിജെപി പ്രവര്‍ത്തകര്‍ വരവേറ്റത്. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുന്‍ തങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തതെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്.Youth Congress leader, who left the Congress and joined the BJP, returned to party within 24 hours, Thiruvananthapuram, News, Politics, Social Media, BJP, Congress, Election, Kerala

ചിറയിന്‍കീഴ് നിയോജക മണ്ഡലം, മുദാക്കല്‍ പഞ്ചായത്ത് സ്വദേശിയായ മിഥുന് സ്വീകരണം നല്‍കുന്ന ബി ജെ പി വീഡിയോ ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവം ബി ജെ പി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടെയാണ് ബിജെപിയിലെത്തി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മിഥുന്‍ തന്റെ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.

പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നാണ് മിഥുന്റെ വിശദീകരണം. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇക്കാര്യം നേതാക്കളെ കണ്ട് ബോധിപ്പിക്കണമെന്നും മിഥുന്‍ പറഞ്ഞു. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും മിഥുന്‍ പ്രതികരിച്ചു.

Keywords: Youth Congress leader, who left the Congress and joined the BJP, returned to party within 24 hours, Thiruvananthapuram, News, Politics, Social Media, BJP, Congress, Election, Kerala.

Post a Comment

Previous Post Next Post